മാളിയേക്കല്‍ മറിയുമ്മയുടെ തലശ്ശേരി ബിരിയാണി / വീഡിയോ

തലശ്ശേരിയുടെ സാമൂഹ്യ ജീവിതത്തിന്റെയും മുസ്ലീം സമൂഹത്തിന്റെയും ജീവിക്കുന്ന ചരിത്രമാണ് ഈ 90-കാരി

കേരളത്തില്‍ മാത്രമല്ല പുറത്തും പേരുകേട്ടതാണ് തലശ്ശേരി ബിരിയാണി. തലശ്ശേരിക്കാരുടെ പല അഹങ്കാരങ്ങളുടെയും അഭിമാനത്തിന്റെയും കൂട്ടത്തില്‍ ബിരിയാണിയും ഞെളിഞ്ഞ് നില്‍ക്കുന്നുണ്ട്. ഇത് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നതിനുള്ള റെസീപ്പിയുടെ വീഡിയോയാണ്. ബിരിയാണി കൂട്ട് പറഞ്ഞ് തരുന്ന കക്ഷി ചില്ലറകാരിയല്ല. ഇത് മാളിയേക്കല്‍ മറിയുമ്മയാണ്.

Read: തലശ്ശേരിയിലെ മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് പഠിച്ചതിന്റെയും അന്ന് സമുദായം കാര്‍ക്കിച്ചു തുപ്പിയതിന്റെയും കഥ

തലശ്ശേരിയുടെ സാമൂഹ്യ ജീവിതത്തിന്റെയും മുസ്ലീം സമൂഹത്തിന്റെയും ജീവിക്കുന്ന ചരിത്രമാണ് ഈ 90-കാരി. ഇപ്പോഴും ദിവസവും ഹിന്ദു പത്രം വായിക്കുന്ന മറിയുമ്മ മുസ്ലിം സ്ത്രീകള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് ആ സമുദായത്തില്‍ നിന്ന് കോണ്‍വന്റ് സ്‌ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച ഒരു വിപ്ലവകാരിയായിരുന്നു. പഴമയുടെ കൈപുണ്യം ചാലിച്ച തലശ്ശേരി ബിരിയാണിയുടെ കൂട്ടുകള്‍ നമ്മുക്കായി പങ്കുവയ്ക്കുകയാണ് മറിയുമ്മ..

This post was last modified on March 27, 2017 6:50 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment