UPDATES

വായിച്ചോ‌

സ്തനങ്ങളുടെ ഈ വൈറല്‍ ചിത്രം ആണ്‍ ശരീരത്തോടുള്ള വൈദ്യ ശാസ്ത്രത്തിന്റെ അമിത താത്പര്യം വെളിപ്പെടുത്തുന്നു

ശാസ്ത്ര, വൈദ്യ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ആണ്‍ പെണ്‍ ശരീരങ്ങളുടെ പ്രതിനിധാനത്തെ പ്രശ്നവത്ക്കരിക്കുകയാണ് പ്രസ്തുത ട്വീറ്റ്

                       

എല്ലാ മനുഷ്യ ശരീരങ്ങളും ആണ്‍ ശരീരങ്ങളല്ല എന്നും സ്ത്രീകളുടെ പേശീ വ്യവസ്ഥ പുരുഷന്‍മാരുടേത് പോലെയല്ല എന്നും തിരിച്ചറിയാന്‍ ഒരു വൈറല്‍ ചിത്രം വേണ്ടിവന്നു. സ്ത്രീകളുടെ സ്തനത്തിന്റെയും പാല്‍ കുഴലുകളുടെയും വ്യക്തമായ ചിത്രവും വിവരണങ്ങളും പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സ്ത്രീകളുടെ മാംസപേശിയുടെ ചിത്രം ഞാന്‍ ഇതുവരെ എവിടെയും കണ്ടിട്ടില്ല എന്ന ട്വീറ്റോടു കൂടിയാണ് Artist formerly known as Byeonce എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ചിത്രം പങ്കുവച്ചത്. പാല്‍ കുഴലുകളെ കുറിച്ച് തങ്ങള്‍ക്കും വലിയ ധാരണയില്ലെന്നു പറഞ്ഞ് 43000 പേരാണ് ഈ ചിത്രം റീ ട്വീറ്റ് ചെയ്തത്.

ശാസ്ത്ര, വൈദ്യ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ആണ്‍ പെണ്‍ ശരീരങ്ങളുടെ പ്രതിനിധാനത്തെ പ്രശ്നവത്ക്കരിക്കുകയാണ് പ്രസ്തുത ട്വീറ്റ്. എന്തുകൊണ്ടാണ് എല്ലാ ശരീര ഘടന ചിത്രങ്ങളും ആണ്‍ ശരീരങ്ങള്‍ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നത് എന്നു ദി ഗാര്‍ഡിയന്‍ കോളമിസ്റ്റ് ജില്‍ ഫിലിപ്പോവിക് ചോദിക്കുന്നു.

നിങ്ങള്‍ മുന്‍പ് കണ്ടിട്ടുള്ള അസ്ഥി, നാഡീ, പേശി വ്യവസ്ഥ സംബന്ധിച്ച ചിത്രങ്ങള്‍ ഓര്‍ത്തുനോക്കൂ. ത്വക്കും മുഖവും ഇല്ലാതെ ഒരു ആണിനെയാണ് കാണുന്നതെന്ന തോന്നല്‍ അല്ല പെട്ടെന്നു ആ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അതൊരു പുരുഷ ശരീര ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. ഈ ചിത്രങ്ങളെ ആണ്‍ ശരീരങ്ങളായി നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണു അസ്വസ്ഥജനകം. നമ്മള്‍ ഇതിനെ ഒരു സ്വഭാവികമായി കാണുന്നു.

ഈ ആണ്‍ സ്വാധീനം ക്ലാസ് റൂം പാഠങ്ങളില്‍ നിന്നും അപ്പുറത്തേക്ക് വളരുന്ന ഒന്നാണ്. ഏകദേശം ഒരു നൂറ്റാണ്ട് കാലത്തോളം പുതിയ മരുന്നുകള്‍ സംബന്ധിച്ച പരീക്ഷണം നടന്നിരുന്നത് ആണ്‍ ശരീരങ്ങളിലായിരുന്നു. സ്ത്രീ ശരീരത്തില്‍ ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്താണ് എന്നു പഠിക്കപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

Read More: The Guardian

Share on

മറ്റുവാര്‍ത്തകള്‍