June 18, 2026 |
Share on

പാകിസ്ഥാനില്‍ നിന്ന് ഒരു മൈക്കിള്‍ മൗലവി ജാക്‌സണ്‍…

ചാറ്റര്‍ ചൗക്ക് എന്ന പാകിസ്ഥാന്‍ ഡിജിറ്റല്‍ വാര്‍ത്ത പ്ലാറ്റ്‌ഫോമാണ് വീഡിയോ പുറത്തുവിട്ടത്. ഇതിനകം 15 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു.

മൈക്കള്‍ ജാക്‌സണെ അനുകരിച്ച് ചുവടുകള്‍ വെക്കുന്നതിന് നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ ആയിരിക്കണമെന്നൊന്നും നിര്‍ബന്ധമില്ല. നമ്മളില്‍ പലരും കുളിമുറിയില്‍ വച്ചൊക്കെ ചന്ദ്രനടത്തം പോലുള്ള ചുവടുകള്‍ പരീക്ഷിക്കാറുമുണ്ട്. എന്നാല്‍ ഇതാ പാകിസ്ഥാനില്‍ നിന്നൊരു മൗലവി ചെയ്ത ഈ ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരിക്കുകയാണ്.

ചാറ്റര്‍ ചൗക്ക് എന്ന പാകിസ്ഥാന്‍ ഡിജിറ്റല്‍ വാര്‍ത്ത പ്ലാറ്റ്‌ഫോമാണ് വീഡിയോ പുറത്തുവിട്ടത്. ഇതിനകം 15 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങളുടെ ഉള്ളിലുള്ള മൈക്കിള്‍ ജാക്‌സണെ നിങ്ങളുടെ പുറത്തുള്ള മൗലവി കണ്ടെത്തുമ്പോള്‍ എങ്ങനെയിരിക്കുമെന്നാണ് ചോദ്യം. ഇത്തരം ഒരു മൗലവിയുണ്ടെങ്കില്‍ ആരും നിസ്‌കരിച്ചുപോകും എന്ന തരത്തിലുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×