33 മില്യണിലധികം ആളുകളാണ് ‘All eyes on Rafa’ പങ്കിട്ടിരിക്കുന്നത്
‘എല്ലാ കണ്ണുകളും റഫയിലേക്കാണ്’, ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തെ പോലും പറിച്ചെടുക്കുന്ന വംശവെറി; ലോകം കാണുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലാണത്. നിസ്സഹരായി പോകുന്ന ഗാസയിലെ ജനങ്ങൾക്ക് വേണ്ടി അണിനിരക്കാൻ തയ്യാറാണെന്ന മുൻകരുതൽകൂടി നൽകുകയാണ് ‘All eyes on റാഫ’ കാമ്പയ്ൻ. ഹമാസിനെ വേരോടെ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്രയേൽ സൈനികർ ഗാസ മുനമ്പിലെ ഏറ്റവും ജനസാന്ദ്രതയുളള നഗരമായ റഫയിലേക്ക് മുന്നേറികോണ്ടിരിക്കുന്നത്. എന്നാൽ റഫയിൽ ഹമാസിനെക്കാൾ സൈന്യം ലക്ഷ്യം വച്ചത് സാധാരണ ജനങ്ങളെയായിരുന്നു. ഇസ്രയേൽ അധിനിവേശത്തിന്റെ വാർത്തകൾക്ക് പുറമെ ആളുകൾ ഇസ്രയേൽ സൈന്യം കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പങ്കിട്ടുതുടങ്ങി. റഫയിലെ ജനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭീകരത തുറന്നു കാട്ടുന്നുണ്ട്.
വലിയ പ്രതിഷേധങ്ങളാണ് ഇസ്രയേലിനെതിരെ വിദ്യാർത്ഥി സംഘടനകൾ അടക്കം നടത്തികൊണ്ടിരുന്നത്. ഇതിനു പിന്നാലെ പലസ്തിനിനെ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ തീ സമൂഹമാധ്യമങ്ങളിലേക്കും പടർന്ന് പിടിച്ചു. ലോകാരോഗ്യ സംഘടനയുടെ ഓഫിസ് ഡയറക്ടറായ റിക്ക് പീപ്പർകോർണിന്റെതെന്ന് കരുതപ്പെടുന്ന മുദ്രാവാക്യവുമായി ലോകമെമ്പാടുമുളള നെറ്റിസൺസ് പലസ്തിനിനെ ഇസ്രയേൽ അധിനിവേശത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ ഉച്ചത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പടിഞ്ഞാറൻ യൂറോപ്പ്, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് എല്ലാ കണ്ണുകളും റഫയിലേക്ക്” എന്ന മുദ്രാവാക്യവുമായി ഇസ്രയേലിനെതിരെ അണിനിരന്നു.
കുറച്ച് വെറയ്റ്റിയല്ലേ ഈ അമ്മ!
ഇപ്പോഴിതാ വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞുങ്ങളുടെ തലയും ബോംബുകൾ ഇല്ലാതാക്കി കളഞ്ഞ കെട്ടിടങ്ങളും, തുടങ്ങി താൽക്കാലിക കൂടാരങ്ങൾക്ക് നേരെ വെടിക്കോപ്പുകൾ കൊണ്ട് വളഞ്ഞിരിക്കുന്ന ഇസ്രയേൽ സേനയുടെ എഐ നിർമ്മിച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 24 മണിക്കൂറിനുള്ളിൽ 33 മില്യണിലധികം ആളുകളാണ് ‘All eyes on Rafa’ ക്യാമ്പിയനിലൂടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
ഗാസയെ ലോകത്തിന്റെ തുറന്ന ജയിലാക്കിയ ഇസ്രായേൽ അതിനെ ലോകത്തിന്റെ മരണ വാതിലാക്കി മാറ്റുന്നതിനോടുള്ള എതിർപ്പുകൾ പല കോണിൽ നിന്നായി ഉയർന്നുവരുന്നുണ്ട്. ഇസ്രായേൽ സൈന്യം കൊന്നുകളയുന്ന ജനങ്ങളുടെ ചിത്രങ്ങൾ പങ്കുവക്കുകയാണ് രാഷ്ട്രീയപ്രവർത്തകരും, സിനിമ-കായിക താരങ്ങളും. ദുൽക്കർ സൽമാൻ, ടോവിനോ തോമസ് എന്നീ മലയാള താരങ്ങളും, സാമന്ത റൂത്ത് പ്രഭു, കീർത്തി സുരേഷ്, മാധുരി ദീക്ഷിത്, വരുൺ ധവാൻ, വിജയ് വർമ, ആലിയബട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയവരും പലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം ട്രാവിസ് ഹെഡും വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഈ പോസ്റ്റർ പങ്കിട്ടിരുന്നു.
ഹമാസ് ഇസ്രയേലിൽ നടത്തിയ മനുഷ്യത്വ വിരുദ്ധ അക്രമണങ്ങൾ എന്തുകൊണ്ടാണ് ഈ താരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇസ്രയേൽ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിമർശിക്കുന്നു. ഇസ്രായേലി അനുകൂല വക്താക്കൾ’ where were your eyes on october 7 ‘ എന്ന ക്യാമ്പയിനും ഇതിനു ബദലായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ക്യാമ്പയ്ൻ കൂടി ഏറ്റെടുത്തുകൊണ്ടാണ് വലതുപക്ഷ ഗ്രൂപ്പൂകൾ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഇസ്രയേലിനെ പിന്തുണക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
മറുവശത്ത് താരങ്ങളുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകളും രംഗത്തെത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് എത്രയോ മയിൽ അകലെയുള്ള രാജ്യത്തെ ജനങ്ങളെ പിന്തുണക്കാൻ ശ്രമിക്കുന്ന താരങ്ങൾ എന്തുകൊണ്ടാണ് ലവ് ജിഹാദിനെയും, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് വേണ്ടി അപലപിക്കാൻ തയ്യാറാകുന്നിലെന്നാണ് ഇക്കൂട്ടർ വിമർശിക്കുന്നത്. ഇന്ത്യയിലെ ഇസ്ലാമോഫോബിയ എത്രമാത്രം ഭീകരമാണെന്ന് ഈ വിമർശനങ്ങൾ തെളിയിക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകൻ സമിയുള്ള ഖാൻ പറയുന്നു. അപകടകരമായ രീതിയിലാണ് ഹിന്ദുത്വ ഗ്രൂപിനുളിൽ ഈ റാഡിക്കലിസം പടർത്തുന്നതിനും അദ്ദേഹം എക്‌സിൽ കുറിച്ചു.
” കഴിഞ്ഞ ദിവസം നിരവധി ഇന്ത്യൻ താരങ്ങൾ പലസ്‌തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറികൾ പങ്കിട്ടിരുന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങി പലർക്കും സ്റ്റോറി മാറ്റേണ്ടി വന്നിട്ടുണ്ട്, കൊല്ലപ്പെട്ട കുഞ്ഞുങ്ങളോടും പ്രായമായവരോടും സ്ത്രീകളോടും സോഷ്യൽ മീഡിയയിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത തരത്തിലേക്ക് ഈ വിദ്വേഷപ്രചാരകർ മാറിയിട്ടുണ്ട്. റേസിസം ഈ അളവിൽ പ്രകടിപ്പിക്കാമെങ്കിൽ ഇന്ത്യൻ ന്യൂനപക്ഷങ്ങൾ എന്തെല്ലാം നേരിടേണ്ടി വരും” അദ്ദേഹം ചോദിക്കുന്നു. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം പലസ്തീനികൾക്കെതിരായ വിദ്വേഷം വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
#AllEyesonRafah
Islamophobia is at its peak in India, dangerous radicalism is rising among Hindutva people against Palestinians!
Yesterday, several Indian celebrities were forced to delete their SM stories in support of Palestinians due to online harassment and trolling from… pic.twitter.com/UNxTB7INEh— Samiullah Khan (@_SamiullahKhan) May 29, 2024
“>
‘All eyes on Hindus in Pakistan ‘ എന്ന പേരിലാണ് വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. കാശ്മീർ ഫയൽസ്, കേരള സ്റ്റോറി തുടങ്ങിയ ചിത്രങ്ങൾ തള്ളി കളഞ്ഞ്, മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങൾ പലസ്‌തീൻ മുസ്ലിങ്ങളെ പിന്തുണക്കുകയാണെന്ന തരത്തിലാണ് മറ്റൊരു വിദ്വേഷ പ്രചരണം. ഇതോടെ ”ബോയ്‌കോട്ട് ബോളിവുഡ് ”ഹാഷ്ടാഗും സജീവമാക്കിയിട്ടുണ്ട്.
ഇസ്രായേലിന്റെ ചില പ്രദേശങ്ങളിൽ ഹമാസ് വിമതർ നടത്തുന്ന അക്രമണങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടയിരിക്കുന്നു, അതെ സമയം അമേരിക്ക ഉൾപ്പെടെയുള്ള ലോക നേതാക്കളുടെ എതിർപ്പും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയെയും മറികടന്നു കൊണ്ട് ഏകാധിപത്യത്തിലൂടെ മറ്റൊരു ജനതയെ പൂർണ്ണമായും നശിപ്പിച്ചു കളയുകയാണ് ഇസ്രയേൽ എന്ന വാദം ശക്തമാണ്. എതിർത്തു നിൽക്കാൻ പോലും കഴിയാത്ത ദുർബലരായ ഒരു ജനതയുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന് വേണ്ടിയാണ് ഈ ദശലക്ഷണ കണക്കിന് ആളുകൾ ജാതി മതം രാഷ്ട്രം എന്നതിനപ്പുറം അണിനിരന്നിരിക്കുന്നത്.
Content summary; Millions of people, including celebrities, joined the ‘All Eyes on Rafah’ campaign