June 15, 2026 |
Share on

ഓണ്‍ലൈന്‍ പെണ്‍വാണിഭം, എട്ടു പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഇന്നലെ നടന്ന അറസ്റ്റില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ട എട്ടുപേരാണ് കുടുങ്ങിയത്. ചുംബന സമരത്തിന്റെ സംഘാടകരില്‍ ഒരാളായ രാഹുല്‍ പശുപാലനും ഭാര്യയും പ്രമുഖ മോഡലുമായ രശ്മി നായരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പം കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ഗോഡ് സ്വദേശിയുമായ അക്ബറും പിടിയിലായിട്ടുണ്ട്. കാക്കനാടു നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ സംസ്ഥാനത്തിനു പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഇന്നലെ നടന്ന അറസ്റ്റില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ട എട്ടുപേരാണ് കുടുങ്ങിയത്. ചുംബന സമരത്തിന്റെ സംഘാടകരില്‍ ഒരാളായ രാഹുല്‍ പശുപാലനും ഭാര്യയും പ്രമുഖ മോഡലുമായ രശ്മി നായരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പം കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ഗോഡ് സ്വദേശിയുമായ അക്ബറും പിടിയിലായിട്ടുണ്ട്. കാക്കനാടു നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ സംസ്ഥാനത്തിനു പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ എന്ന പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. ചൊവ്വാഴ്ച ആരംഭിച്ച പരിശോധന ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്.

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും പോസ്റ്റ് ചെയ്ത ഏഴു പേരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ പേജ് സൈബര്‍ സെല്ലിന്റെ ആവശ്യപ്രകാരം ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് ലൊക്കാന്റോ എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് വലയിലാക്കിയത്.

(അഴിമുഖത്തില്‍ ഫാഷന്‍ ലോകവുമായി ബന്ധപ്പെട്ട് സൂപ്പര്‍ വിമണ്‍ എന്ന കോളം രശ്മി  നായര്‍ കൈകാര്യം ചെയ്തു വന്നിരുന്നു. ക്രിമിനല്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ രശ്മിയുടെ കോളം ഞങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുന്നു; എഡിറ്റര്‍)

Tags:

Leave a Reply

Your email address will not be published. Required fields are marked *

×