ജപ്പാനിലെ ഒരു ഹിമക്കുരങ്ങനും സിക്ക പെണ്‍ മാനും തമ്മിലുള്ള ബന്ധം, ലൈംഗികബന്ധങ്ങള്‍ സംബന്ധിച്ചും ജീവി വര്‍ഗത്തിന്‍റെ സ്വഭാവങ്ങള്‍ സംബന്ധിച്ചും പുതിയ വിവരം നല്‍കുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍. ഈ അടുപ്പം ലൈംഗികബന്ധം തന്നെയാണെന്നാണ് ഗവേഷകരുടെ നിഗമനം. ജീവിവര്‍ഗത്തിന്റെ സ്വഭാവങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ നല്‍കുന്നതാണ് ഈ പഠനമെന്ന്, ഇതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ കാനഡയിലെ ലെത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ഡോ.നൊവെല്ലെ ഗണ്‍സ്റ്റ് ലെക പറയുന്നത്. ഇത്തരത്തില്‍ കുരങ്ങും മാനും തമ്മിലുള്ള 258 ലൈംഗിക ബന്ധങ്ങള്‍ പഠന സംഘം റെക്കോര്‍ഡ് ചെയ്തു. ജപ്പാനിലെ മിനൂവില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും ശേഖരിച്ചിരിക്കുന്നത്. ആണ്‍ മാനുകളെ കിട്ടാത്തതിനാല്‍ പെണ്‍മാനുകളുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവയുമുണ്ട്.
വായനയ്ക്ക്: https://goo.gl/cy321g