July 18, 2026 |
Share on

അശ്ലീല ചിത്രങ്ങൾ വരുൺ ഗാന്ധിയുടേതോ?

അഴിമുഖം പ്രതിനിധി കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ മകനും ബി ജെ പിയുടെ സുൽത്താൻപൂർ എം പിയുമായ വരുൺ ഗാന്ധിയുടേതെന്നു സംശയിക്കുന്ന നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.  ആഭ്യന്തര രഹസ്യങ്ങൾ ചോർത്തി കൊടുത്തെന്ന ആരോപണങ്ങൾ തുടരവേ പുറത്ത് വന്ന ചിത്രങ്ങളും അതിലെ അജ്ഞാതയായ സ്ത്രീയും സംശയങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. പാർലമെൻററി ഡിഫെൻസ് കമ്മിറ്റിയിലെ അംഗമായ വരുൺ ഗാന്ധി അഭിഷേക് വർമ്മ എന്ന ആയുധ വ്യാപാരിക്ക് ആഭ്യന്തര രഹസ്യങ്ങൾ ചോർത്തി കൊടുത്തെന്നും സ്ത്രീകളെ ഉപയോഗിച്ച് വരുണിനെ വലയിൽ വീഴ്ത്തി വർമ്മ നടത്തിയ […]

അഴിമുഖം പ്രതിനിധി

കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ മകനും ബി ജെ പിയുടെ
സുൽത്താൻപൂർ എം പിയുമായ വരുൺ ഗാന്ധിയുടേതെന്നു സംശയിക്കുന്ന നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 

ആഭ്യന്തര രഹസ്യങ്ങൾ ചോർത്തി കൊടുത്തെന്ന ആരോപണങ്ങൾ തുടരവേ പുറത്ത് വന്ന ചിത്രങ്ങളും അതിലെ അജ്ഞാതയായ സ്ത്രീയും സംശയങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. പാർലമെൻററി ഡിഫെൻസ് കമ്മിറ്റിയിലെ അംഗമായ വരുൺ ഗാന്ധി അഭിഷേക് വർമ്മ എന്ന ആയുധ വ്യാപാരിക്ക് ആഭ്യന്തര രഹസ്യങ്ങൾ ചോർത്തി കൊടുത്തെന്നും സ്ത്രീകളെ ഉപയോഗിച്ച് വരുണിനെ വലയിൽ വീഴ്ത്തി വർമ്മ നടത്തിയ ഭീഷണിയെ തുടർന്നായിരുന്നു ഇതെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ന്യൂയോര്‍ക്കിലെ അഭിഭാഷകനായ എഡ്മണ്ട് സി. അല്ലൻ പറഞ്ഞിരുന്നു. എന്നാൽ വരുൺ ഈ ആരോപണം പൂർണമായും നിഷേധിക്കുകയായിരുന്നു.

വാർത്തയും ചിത്രങ്ങളും സത്യമാണെങ്കിൽ വരാനിരിക്കുന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഇത് വൻ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. യു പി യിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ഉയർത്തി കാട്ടുന്ന നേതാണ് വരുൺ. ഇതിനോട് എതിർപ്പുകളുള്ള ചില പാർട്ടി അംഗങ്ങൾ തന്നെയാണ് ഇത്തരത്തിൽ ഒരു പാര വെച്ചതെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എഡ്മണ്ട് സി. അല്ലൻ തന്നെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടതെന്ന് സംശയിക്കുന്നു. വർമയുമായുള്ള ബന്ധത്തിൽ വിള്ളലേറ്റതിനെ തുടർന്നായിരുന്നു അല്ലൻ ഇത്തരമൊരു നീക്കത്തിന് മുതിർന്നത്.

വാർത്തയുടെ സത്യാവസ്ഥ സ്ഥിരീകരിക്കാത്തതിനാൽ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ആരും തന്നെ വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടില്ല. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×