ധനുഷ് അയച്ച 10 കോടിയുടെ പകര്‍പ്പവകാശ നോട്ടീസിനോട് പ്രതികരിച്ച് നയന്‍താര തന്റെ നിലപാട് വ്യക്തമാക്കി. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ബിറ്റിഎസ് ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ അനുമതി കൂടാതെ നയന്‍താര തന്റെ വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്നാണ് പരാതി. ഇതേത്തുടര്‍ന്നാണ് ധനുഷ് നയന്‍താരക്ക് പകര്‍പ്പവകാശ ലംഘനത്തിന് നോട്ടീസ് അയച്ചത്. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താന്‍. ഈ സിനിമാസെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ധനുഷ്.Nayanthara sent an open letter to Dhanush
‘ഇത് പകര്‍പ്പവകാശ പ്രശ്നം അല്ല, പകപോക്കലാണ്,’ എന്ന് നയന്‍താര തന്റെ ഇന്‍ന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ആരാധകര്‍ക്ക് മുന്‍പില്‍ കാണിക്കുന്ന നിഷ്‌കളങ്കമുഖമല്ല യഥാര്‍ഥത്തില്‍ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയന്‍താര തുറന്നുപറഞ്ഞു.
‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്തും ധനുഷിന്റെ സമീപനം മോശമായിരുന്നുവെന്നും, ചിത്രം വലിയ വിജയമായിരുന്നിട്ടും ധനുഷ് ആ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചില്ലെന്നും നയന്‍താര പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിന്ന് ധനുഷ് വിട്ടുനില്‍ക്കുകയായിരുന്നു. ദുഃഖകരമായ അനുഭവങ്ങളാണിപ്പോള്‍ നടക്കുന്നതെന്നും, ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ സ്വഭാവത്തിന്റെയും നന്‍മയുടേയും പകുതിയെങ്കിലും നിങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിലെങ്കിലും അത് ചെയ്യണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. Nayanthara sent an open letter to Dhanush
content summary; Nayanthara sent an open letter to Dhanush