June 14, 2026 |
Share on

നെഹ്‌റുവിന്റെ ഭാരത രത്‌ന തിരിച്ചു വാങ്ങണമെന്ന് ആവശ്യം

സുഭാഷ് ചന്ദ്ര ബോസിനെയും കുടുംബത്തെയും നിരീക്ഷിച്ചിരുന്നു എന്ന രഹസ്യം പുറത്തു വന്നതിനെത്തുടന്ന് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഭാരത രത്‌ന തിരിച്ചു വാങ്ങണം എന്ന് ബോസിന്റെ അനന്തരവന്റെ പൗത്രനായ ചന്ദ്ര ബോസ് ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും നെഹ്രുവിന്റെ സ്വഭാവം എന്താണെന്നു ജനത്തിന് ഇപ്പോള്‍ മനസിലായെന്നും ചന്ദ്രബോസ് ആരോപിച്ചു. ജര്‍മനിയിലെ ബര്‍ലിനില്‍ ഉള്ള മറ്റൊരു ബന്ധു സുര്യ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കുകയും ഈ വിവരങ്ങെളക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് […]

സുഭാഷ് ചന്ദ്ര ബോസിനെയും കുടുംബത്തെയും നിരീക്ഷിച്ചിരുന്നു എന്ന രഹസ്യം പുറത്തു വന്നതിനെത്തുടന്ന് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഭാരത രത്‌ന തിരിച്ചു വാങ്ങണം എന്ന് ബോസിന്റെ അനന്തരവന്റെ പൗത്രനായ ചന്ദ്ര ബോസ് ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും നെഹ്രുവിന്റെ സ്വഭാവം എന്താണെന്നു ജനത്തിന് ഇപ്പോള്‍ മനസിലായെന്നും ചന്ദ്രബോസ് ആരോപിച്ചു.

ജര്‍മനിയിലെ ബര്‍ലിനില്‍ ഉള്ള മറ്റൊരു ബന്ധു സുര്യ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കുകയും ഈ വിവരങ്ങെളക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് മേയ് 17ന് സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബത്തെ മുഴുവന്‍ കാണാമെന്നും വിവരങ്ങള്‍ കൈമാറാം എന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ബോസ് പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×