June 07, 2026 |
Share on

മോദിയല്ല, ജനാധിപത്യമാണ് രാജ്യത്തിന്റെ ബിഗ് ബോസ്: മമതാ ബാനർജി

പ്രതിഷേധ പരിപാടി ഉൾപ്പെടെയുള്ള ഭാവി കാര്യങ്ങൾ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കു

ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷണം ബംഗാള്‍ പൊലീസ് അട്ടിമറിച്ചെന്നാരോപിച്ചും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനെയും തുടർന്നുണ്ടായ സംഭവങ്ങളിലെ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മമത ബാനർജി. സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് മമതാ ബാനർജി. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന നിലപാട് ഭാഗിക വിജയമാണ്. സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നെന്നും അവർ വ്യക്തമാക്കി.

ധര്‍ണ നടത്തിയത് തൃണമൂൽ കോൺഗ്രസ് തനിച്ചല്ല. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടി ഉൾപ്പെടെയുള്ള ഭാവി കാര്യങ്ങൾ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

പ്രസംഗത്തിൽ  പ്രധാന മന്ത്രി നരേന്ദ്രമോദിയെ  രൂക്ഷമായി വിമർശിക്കാനും മമതാ ബാനർജി തയ്യാറായി. പോലീസും സിബിഐയും സഹകരിക്കണമെന്നാണ് കോടതി പറഞ്ഞത്. മോദി ഇന്ത്യയുടെ ബിഗ് ബോസല്ല, അങ്ങനെ ധരിക്കരുത്. ജനാധിപത്യമാണ് രാജ്യത്തിന്റെ ബിഗ് ബോസെന്നും മമത. കോടതിവിധിക്ക് ശേഷം മാധ്യങ്ങളെ കാണവെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

https://www.azhimukham.com/india-mamata-banerjees-dharna-updates-against-cbi-and-centre-enters-day-3-rajeev-kumars-case-in-supreme-court/

Leave a Reply

Your email address will not be published. Required fields are marked *

×