Continue reading “ജീവന്‍ പണയം വച്ച് 11കാരന്‍ ബ്രഹ്മപുത്രയിലേയ്ക്ക് മൂന്ന് തവണ ചാടി; മൂന്ന് ജീവന്‍ രക്ഷിച്ചു”

" /> Continue reading “ജീവന്‍ പണയം വച്ച് 11കാരന്‍ ബ്രഹ്മപുത്രയിലേയ്ക്ക് മൂന്ന് തവണ ചാടി; മൂന്ന് ജീവന്‍ രക്ഷിച്ചു”

"> Continue reading “ജീവന്‍ പണയം വച്ച് 11കാരന്‍ ബ്രഹ്മപുത്രയിലേയ്ക്ക് മൂന്ന് തവണ ചാടി; മൂന്ന് ജീവന്‍ രക്ഷിച്ചു”

">

UPDATES

വായിച്ചോ‌

ജീവന്‍ പണയം വച്ച് 11കാരന്‍ ബ്രഹ്മപുത്രയിലേയ്ക്ക് മൂന്ന് തവണ ചാടി; മൂന്ന് ജീവന്‍ രക്ഷിച്ചു

                       

ജീവന്‍ പണയം വച്ച് പ്രക്ഷുബ്ധമായി നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദിയിലേയ്ക്ക് ചാടി തന്റെ അമ്മയേയും ബന്ധുവിനേയും മറ്റൊരാളേയും രക്ഷിച്ച അസമിലെ 11കാരന്റെ ധീരത ശ്രദ്ധേയമായിരിക്കുകയാണ്. കമാല്‍ കിഷോര്‍ ദാസ് എന്ന കുട്ടിയാണ് അസാമാന്യമായ ധീരതയും സാഹസികതയും കാണിച്ചത്. രക്ഷപ്പെടുത്തിയ മൂന്നാമത്തെയാള്‍ കുട്ടിയ്ക്ക് അപരിചിതനാണ്. ഏറെക്കുറെ രക്ഷിക്കാന്‍ അസാധ്യമായ നിലയിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.

നോര്‍ത്ത് ഗുവാഹത്തിയില്‍ നിന്ന് നദിയുടെ മറുകരയിലേയ്ക്ക് പോയ ബോട്ട് ഒരു പില്ലറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. മുത്തശിയെ നോര്‍ത്ത് ഗുവാഹത്തിയില്‍ കൊണ്ടുചെന്നാക്കിയ ശേഷം മടങ്ങുകയായിരുന്നു ഇവര്‍. കമലിന്റെ അമ്മയ്ക്ക് നീന്തലറിയില്ലായിരുന്നു. ഒഴുക്ക് ശക്തമായിരുന്നെങ്കിലും തനിക്ക് പേടി തോന്നിയിരുന്നില്ലെന്ന് കമല്‍ പറയുന്നു. എന്നാല്‍ മറ്റൊരു സ്ത്രീയേയും കുട്ടിയേയും രക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ ദുഖം കമലിനുണ്ട്. പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയില്‍ രണ്ട്് ദിവസമെങ്കിലും കമല്‍ ബ്രഹ്മപുത്രയില്‍ നീന്താറുണ്ടെങ്കിലും ഒഴുക്ക് അതിശക്തമായ സമയത്തെ ഈ സാഹസികത സമാനതകളില്ലാത്തതാണ്.

വായനയ്ക്ക്: https://goo.gl/NP7xDc

Share on

മറ്റുവാര്‍ത്തകള്‍