July 14, 2026 |
Share on

മനുഷ്യസൃഷ്ടിയോയെന്ന് മാധ്യമപ്രവർത്തകർ; രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് രാഹുൽ

വിദേശത്തു നിന്നും ഉപാധികളില്ലാതെ ആരെങ്കിലും സഹായിക്കാൻ തയ്യാറാണെങ്കിൽ അത് സ്വീകരിക്കേണ്ടതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന ചെന്നിത്തലയുടെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയം പറയാനുള്ള സന്ദർഭമല്ല ഇതെന്ന് പ്രതികരിച്ച് രാഹുൽ ഗാന്ധി. ജനങ്ങളുടെ ദുരിതം നേരിട്ട് മനസ്സിലാക്കാനാണ് താൻ സന്ദർശനം നടത്തിയതെന്നും ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യാൻ കോൺഗ്രസ്സ് ശ്രമിക്കുമെന്നും പറഞ്ഞ രാഹുൽ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപര്യമില്ലെന്നും കൂട്ടിച്ചേർത്തു.

വിദേശത്തു നിന്നും ഉപാധികളില്ലാതെ ആരെങ്കിലും സഹായിക്കാൻ തയ്യാറാണെങ്കിൽ അത് സ്വീകരിക്കേണ്ടതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളെയും വിവിധ ആശയങ്ങളെയും അഗീകരിക്കുന്ന പ്രസ്ഥാനമാണ് തങ്ങളുടേതെന്നും നാഗ്പൂരിൽ നിന്നും വരുന്ന ആജ്ഞകൾക്കു വേണ്ടി കാത്തിരിക്കുന്നവരല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×