ബുള്‍ഡോസര്‍ രാജിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വ്യക്തി കേസില്‍ പ്രതിയായാല്‍ അയാളുടെ വീട് പൊളിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. വീട് പൊളിച്ചുമാറ്റുന്നത് പ്രതിയുടെ കുടുംബത്തിന് കൂടി ശിക്ഷ നല്‍കുന്നതിന് സമാനമാണെന്നാണ് കോടതിയുടെ നിരീക്ഷണം.no bulldozer raj says supreme court
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകുമെന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. ബുള്‍ഡോസര്‍ ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ വീടുകള്‍ തകര്‍ക്കാനാവില്ലെന്ന് കോടതി നിലപാട് വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകുമെന്നും അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട. പാര്‍പ്പിടം ജന്മാവകാശമാണെന്നും കോടതി വ്യക്തമാക്കി.
കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കുന്നത് അനാവശ്യ കാര്യമാണ്. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കുന്നത് മനുഷ്യത്വ രഹിതമായ കാര്യമാണ്, അത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാകും. അനധികൃത നിര്‍മ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിര്‍ദേശങ്ങളെന്നും കോടതി വ്യക്തമാക്കി. അവകാശ ലംഘനമെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ വീടുകള്‍ പൊളിക്കരുത്. 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. പൊളിക്കല്‍ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആരോപണങ്ങള്‍ നിലനില്‍ക്കുന്നു എന്ന പേരില്‍ ഒരു പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടന നിയമത്തെയും അധികാര വിഭജന തത്വത്തെയും ലംഘിക്കുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
‘പൊതുവിശ്വാസത്തിന്റെയും പൊതു ഉത്തരവാദിത്തത്തിന്റെയും സിദ്ധാന്തത്തെക്കുറിച്ചാണ് ഞങ്ങള്‍ പരാമര്‍ശിച്ചത്. കുറ്റാരോപിതനായതിനാല്‍ എക്‌സിക്യൂട്ടീവ് വ്യക്തിയുടെ വീട് ഏകപക്ഷീയമായി തകര്‍ക്കുകയാണെങ്കില്‍, അത് അധികാര വിഭജന തത്വത്തിന്റെ ലംഘനമാണെന്ന് ഞങ്ങള്‍ നിഗമനം ചെയ്യുന്നു,’ ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് കേസ് പരിഗണിച്ച് വിധി പറയാനായി മാറ്റുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബുള്‍ഡോസര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തി കോടതി ഇടക്കാല ഉത്തരവും പുറത്തിറക്കിയിരുന്നു. റോഡുകളിലും നടപ്പാതകളിലും മതപരമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ ഒഴിവാക്കിയായിരുന്നു ഉത്തരവ്.no bulldozer raj says supreme court
content summary; no bulldozer raj says supreme court