June 05, 2026 |
Share on

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയവും ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ പണനയ അവലോകനമായിരുന്നു ഇത്. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ പ്രഖ്യാപനം. കരുതല്‍ ധനാനുപാതം നാലു ശതമാനമായും ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും […]

അഴിമുഖം പ്രതിനിധി

കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയവും ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ പണനയ അവലോകനമായിരുന്നു ഇത്.

റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ പ്രഖ്യാപനം.

കരുതല്‍ ധനാനുപാതം നാലു ശതമാനമായും ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്‌സ് റീപോ നിരക്ക് 5.75 ആയും തുടരും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×