നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.മുതിര്‍ന്ന നടന്‍ ശക്തി കപൂറിനെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനെന്ന വ്യാജേന തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ഡിസംബര്‍ 9ന് മുഷ്താഖ് ഖാന്റെ ഇവന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.
പരാതിയില്‍ പറയുന്നതിങ്ങനെയാണ്. ഹം ഹേ രാഹി പ്യാര്‍ കെ, വെല്‍ക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഖാനെ മീറ്ററിലെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ലാവി എന്ന രാഹുല്‍ സൈനി ഒക്ടോബര്‍ 15 ന് 25,000 രൂപ അഡ്വാന്‍സും വിമാനടിക്കറ്റും അയച്ചുകൊടുത്തിരുന്നു. നവംബര്‍ 20 ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ മുഷ്താഖിനെ ഒരു ക്യാബ് ഡ്രൈവര്‍ സ്വീകരിച്ചു. മീററ്റിനും ഡല്‍ഹിക്കും ഇടയിലുള്ള പ്രശസ്തമായ ‘ഷികാന്‍ജി’ ഷോപ്പിലേക്ക് ഖാനെ കൊണ്ടുപോയി.
അവിടെ, മിസ്റ്റര്‍ ഖാനെ മറ്റൊരു വാഹനത്തില്‍ കയറ്റി, പ്രദേശത്ത് നിന്ന് കൂടുതല്‍ ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് നടനെ ഭീഷണിപ്പെടുത്തുകയും തന്നെ തട്ടിക്കൊണ്ടുപോയി കേസില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ ലാവിയുടെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടുപോയ നാലംഗസംഘം മുഷ്താഖ് ഖാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡും കൈക്കലാക്കി. നവംബര്‍ 21 ന് രാവിലെ മുഷ്താഖ് ഖാന്‍ രക്ഷപ്പെട്ട് മൊഹല്ല ചഹ്ഷിരിയിലെ ഒരു പള്ളിയിലെത്തി നാട്ടുകാരെ ബന്ധപ്പെട്ടു. ഖാനെ വീട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചത് ആ പ്രദേശത്തെ നാട്ടുകാരായിരുന്നു.
തട്ടിപ്പ് സംഘം മുഷ്താഖ് ഖാന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2.2 ലക്ഷം രൂപ പിന്‍വലിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ത്തക് ചൗധരി, സാബിയുദ്ദീന്‍, അസിം,ശശാങ്ക് എന്നിവരാണ് അറസ്റ്റിലായ സംഘാംഗങ്ങള്‍. ഇവരില്‍ നിന്ന് 1.04 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പരിപാടിയുടെ ക്ഷണക്കത്തിന്റെ മറവില്‍ മുന്‍കൂര്‍ പണവും വിമാനടിക്കറ്റും അയച്ച് സിനിമാ താരങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഘമായിരുന്നു ഇവരെന്ന് പോലീസ് വെളിപ്പെടുത്തി.
സമാനമായ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നടന്‍ ശക്തി കപൂറിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും മുന്‍കൂര്‍ അഭ്യര്‍ത്ഥനയെതുടര്‍ന്ന് കരാര്‍ ഇല്ലാതായതായി അന്വേഷണത്തില്‍ വ്യക്തമായി.
ലാവി ഉള്‍പ്പടെയുള്ള സംഘത്തിലെ അവശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ, ഹാസ്യനടന്‍ സുനില്‍ പാലിനെ തട്ടിക്കൊണ്ടുപോയവരില്‍ ഒരാളായ അര്‍ജുന് ഞായറാഴ്ച മീററ്റില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റിരുന്നു.
അറസ്റ്റിലായ അര്‍ജുന്‍ ലാല്‍കുര്‍ത്തി പോലീസ് സ്‌റ്റേഷനില്‍ മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറുടെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതായി മീററ്റ് പോലീസ് പറഞ്ഞു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അര്‍ജുന്‍ പോലീസ് സംഘത്തിന് നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു.പോലീസ് സംഘം തിരിച്ചടിക്കുകയും വെടിവെയ്പില്‍ അര്‍ജുന് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ മാസം സുനില്‍ പാലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്‌കോര്‍പ്പിയോ എന്ന എസ് യു വിയും കുറ്റകൃത്യത്തിന് ഉപയോഗിച്ച 2.25 ലക്ഷം രൂപയും മൊബൈല്‍ ഫോണും അര്‍ജുനില്‍ നിന്ന് പോലീസ് കണ്ടെടുത്തതായി മീററ്റ് സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ പറഞ്ഞു.
പരുക്കേറ്റ അര്‍ജുനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ട സംഘം ബിജ്‌നോര്‍ കേന്ദ്രീകരിച്ചാണെന്ന് കരുതുന്നതിനാല്‍ കൂട്ടാളികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ മൊഴികള്‍ക്കായി അധികൃതര്‍ ഇരയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും എസ്എസ്പി പറഞ്ഞു