January 25, 2025 |
Share on

പോണ്‍ താരം ജെസി ജെയിന്റെ മരണ കാരണം പുറത്ത്

ആണ്‍ സുഹൃത്തിനൊപ്പം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം

മുന്‍ പോണ്‍ താരം ജെസി ജെയിന്റെ മരണത്തിന്റെ പിന്നിലെ കാരണം ഒടുവില്‍ പുറത്തു വന്നു. 2024 ജനുവരി 24 നാണ് അമേരിക്കയിലെ ഒക്‌ലഹോമയിലെ ഒരു വീട്ടില്‍ അഴുകിയ നിലയില്‍ 43 കാരിയായ ജെസിയുടെ മൃതദേഹം കണ്ടെത്തുന്നത്. താരത്തിന്റെ ആണ്‍ സുഹൃത്ത് ബ്രെറ്റ് ഹസെന്‍മുള്ളറുടെ മൃതദേഹവും അവിടെ നിന്നു കണ്ടെത്തിയിരുന്നു. 33 കാരനായ ബ്രെറ്റിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിതമായ തോതില്‍ ലഹരി ഉപയോഗിച്ചതാണ് മരണകാരണമെന്ന് അന്ന് തന്നെ നിഗമനം ഉണ്ടായിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഫെന്റാനില്‍, കൊക്കെയ്ന്‍ എന്നിവയുടെ അമിതമായ ഉപയോഗമാണ് ജെസിയെ മരണത്തിലേക്ക് തള്ളിയിട്ടിതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഞായറാഴ്ച്ചയാണ് ഒക്‌ലഹോമ മെഡിക്കല്‍ എക്‌സ്മാനിര്‍ ഓഫിസ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജീര്‍ണാവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയെന്നതിനാല്‍, മരണം നടന്നിട്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്താണ് പോണ്‍ താരങ്ങള്‍ക്ക് സംഭവിക്കുന്നത്?

ബ്രെറ്റ് ഹസെന്‍മുള്ളറുടെ മേലധികാരിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊലീസ്, ബ്രെറ്റിന്റെ വസതിയില്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ആ സമയത്ത് ഉയര്‍ന്നിരുന്നു.

സിന്തിയ ആന്‍ ഹോവല്‍ ആണ് റിച്ച് ടെയ്‌ലറുമായി വിവാഹം കഴിഞ്ഞതോടെ സിന്‍ഡി ടെയ്‌ലറായതും, വേര്‍പിരിയലിന് ശേഷം ജെസി ജെയ്ന്‍ ആയതും.

പ്രശസ്തമായ ഡിജിറ്റല്‍ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് 2000-ല്‍ ജെസി പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. 2014 ല്‍ അവര്‍ ജൂല്‍സ് ജോര്‍ദാന്‍ വീഡിയോയുമായി കരാറില്‍ ഏര്‍പ്പെട്ടു. 2017 ല്‍ പോണ്‍ സിനിമ വ്യവസായത്തില്‍ നിന്നും ജെസി വിരമിക്കല്‍ പ്രഖ്യാപിച്ചു.

തുടക്കകാലത്ത് മുഖ്യധാര സിനിമയില്‍ കാലുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ജെസി നടത്തിയിരുന്നു. 2003, 2004 കാലങ്ങളില്‍, ബേവാച്ച്; ഹവായിയന്‍ വെഡ്ഡിംഗ്, സ്റ്റാര്‍സ്‌കി, ഹച്ച് എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജെസി വന്നിരുന്നു. 2003 ല്‍ ഷോടൈമിന്റെ ടിവി റിയാലിറ്റി സീരീസായ ഫാമിലി ബിസിനസിലും, 2005 ല്‍ എച്ച്ബിഒയുടെ എന്ററേജിന്റെ എപ്പിസോഡിലും, 2006 ല്‍ പ്ലേബോയ് ടിവിയുടെ ലൈവ് സീരീസായ നൈറ്റ് കോള്‍സ്-ന്റെ എപ്പിസോഡിലും, 2009 ല്‍ ഓക്‌സിജന്‍ നെറ്റ് വര്‍ക്‌സിന്റെ റിയാലിറ്റി സിരീസായ ജ ബാഡ് ഗേള്‍ ക്ലബ്ബിലും ജെസ്സി പങ്കെടുത്തിട്ടുണ്ട്. സിഎന്‍ബിസിയുടെ പോണ്‍; ബിസിനസ് ഓഫ് പ്ലഷര്‍ എന്ന ഡോക്യുമെന്ററിയില്‍ ജെസ്സിയുടെ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  porn movie star jesse jane cause of death autopsy report

Content Summary; porn movie star jesse jane cause of death autopsy report

Post Thumbnail
എയ്ഡ്സ് എന്ന മരണശിക്ഷ തടയാന്‍ ശാസ്ത്രലോകത്തിന് കഴിയുമോ?വായിക്കുക

 

×