നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ദുര്യുപയോഗം ചെയ്ത, അശ്ലീല വീഡിയോ കേസിലെ പ്രതിയായ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ബെംഗളൂരുവില്‍ എത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ ഹാസന് മണ്ഡലത്തിലെ എന്‍ഡിഎ ലോക്സഭ സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ സഖ്യകക്ഷിയായ ജനതദള്‍ എസ്സിന്റെ നേതാവുമാണ് പ്രജ്വല്‍ രേവണ്ണ. പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ച സ്ത്രീകളുടെ വീഡിയോകള്‍ പുറത്തു വന്നതിനു പിന്നാലെ എംപിയെന്ന നിലയിലുള്ള നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് കടന്നു കളയുകയായിരുന്നു ഇയാള്‍. prajwal revanna who is facing sexual assault charges arrested by karnataka police at bengaluru airport
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രജ്വല്‍ എത്തിച്ചേര്‍ന്നത്. പിന്നാലെ കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
VIDEO | Suspended JD(S) leader Prajwal Revanna, who is facing sexual abuse charges, arrives at Bengaluru’s Kempegowda International Airport amid heightened security.
More details are awaited. pic.twitter.com/kgThEiEef4
— Press Trust of India (@PTI_News) May 30, 2024
ചൊവ്വാഴ്ച്ച ഉച്ചയോടെ ഇന്റര്‍പോളില്‍ നിന്നും പ്രജ്വല്‍ ഇന്ത്യയിലെത്തുന്ന വിവരം കിട്ടിയിരുന്നു. ഇതോടെ, കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി), ബെംഗളൂരു പൊലീസ്, ഇമിഗ്രേഷന്‍ അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രജ്വലിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. എസ് ഐ ടി യാണ് അറസ്റ്റിനു പിന്നാലെ പ്രജ്വലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഹാസന് ലോക്സഭ മണ്ഡലത്തിലെ വോട്ടടെപ്പ് കഴിഞ്ഞതിന്റെ പിറ്റേദിവസമായ ഏപ്രില്‍ 27 ന് ആണ് പ്രജ്വല്‍ ഇന്ത്യയില്‍ നിന്നും മുങ്ങിയത്. ഒരു മാസത്തിനുശേഷമാണ് തിരികെ വരുന്നതും അറസ്റ്റിലാകുന്നതും.
‘അവനൊരു സൈക്കോയാണ്, സ്ത്രീലമ്പടനും’
മ്യൂണിച്ചില്‍ നിന്നും ലുഫ്താന്‍സ വിമാനത്തില്‍ പ്രജ്വല്‍ കയറിയ വിവരം വ്യാഴാഴ്ച്ച ഉച്ചയോടെ ഇന്റര്‍പോളില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി എസ് ഐ ടി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക സര്‍ക്കാരാണ് പ്രജ്വലിനെതിരേയുള്ള അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ് ഐ ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഈ മാസം ആദ്യം ഇന്റര്‍പോള്‍ പ്രജ്വലിനെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രജ്വല്‍ കയറിയ വിമാനം കെംപഗൗഡ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.49 നാണ് ഇറങ്ങിയത്. ജര്‍നിയിലെ മ്യൂണിച്ച് വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച വൈകിട്ട് 3.35 നാണ് പുറപ്പെട്ടത്. ഈയാഴ്ച്ച പ്രജ്വല്‍ പുറത്തു വിട്ട വീഡിയോയില്‍ മേയ് 31 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് താന്‍ എസ് ഐ ടിക്കു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നു. ബുധനാഴ്ച്ച കോടിക്കു മുന്നില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ഹര്‍ജിയും പ്രജ്വല്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ച്ച ഉച്ചയ്ക്കു മുമ്പായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പ്രജ്വലിനെതിരേ എമിഗ്രേഷന്‍ അതോറിറ്റി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പ്രകാരം വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ ആദ്യം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. അതിനുശേഷമാണ് കര്‍ണാടക പൊലീസിന് കൈമാറുന്നത്. കര്‍ണാടക പൊലീസിന്റെ കൈയില്‍ നിന്നുമാണ് എസ് ഐ ടി സംഘം പ്രജ്വലിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ബെംഗളൂരു പൊലീസ് സംഘം വിമാനത്താവളത്തിന് പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു.
പ്രജ്വല്‍ ഇന്ത്യ വിട്ടതിനു പിറ്റേന്ന്, ഏപ്രില്‍ 28 നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
വലിയ കോലാഹാലങ്ങളാണ് പ്രജ്വലിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഉയര്‍ന്നത്. ഏകദേശം 2976 പീഡനദൃശ്യങ്ങളാണ് പ്രജ്വലിന്റെതായി ഉള്ളതെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍, വീട്ടുജോലിക്കാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ പ്രായത്തിലുള്ള സ്ത്രീകളെയാണ് പ്രജ്വല്‍ ലൈംഗികമായി ദുര്യുപയോഗം ചെയ്തത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു.
പ്രജ്വല്‍ ഇന്ത്യ വിട്ടതിനു പിന്നാലെ പല സ്ത്രീകളും അയാള്‍ക്കെതിരേ പരാതികളുമായി രംഗത്തു വരാന്‍ തുടങ്ങി. ഭയം കൊണ്ടായിരുന്നു ശക്തനായ രാഷ്ട്രീയക്കാരനെതിരേ പരാതി കൊടുക്കാന്‍ ആരും തയ്യാറാകാതിരുന്നത്. പ്രജ്വലിനെതിരേ ഞെട്ടിക്കുന്ന പരാതികളായിരുന്നു പലരും അന്വേഷണ സംഘത്തിനു മുന്നില്‍ നല്‍കിയത്. കേസ് വന്നതിനു പിന്നാലെ പ്രജ്വലിനെ ജനത ദള്‍ എസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രജ്വലിന്റെ പിതാവും നിയമസഭാംഗവുമായ രേവണ്ണയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ്. ഇയാളെ ഒരു പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാസനില്‍ പ്രജ്വലിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു.
Content Summary; Prajwal revanna who is facing sexual assault charges arrested by karnataka police at bengaluru airport