June 04, 2026 |
Share on

ശമ്പളമില്ല, ഭക്ഷണമില്ല, ലേബര്‍ ക്യാമ്പില്‍ നിന്നും പുറത്തേക്ക്; ദുരിതജീവിതത്തില്‍ അബൂദബിയിലെ മലയാളി ജീവനക്കാര്‍

അബൂദബി മുസഫയിലെ അല്‍വസീദ എമിറേറ്റ്‌സ് കാറ്ററിങ് കമ്പനിയിലെ നൂറിലേറെ ജീവനക്കാരാണ് അഞ്ച് മാസത്തിലേറെയായി ശമ്പളമില്ലാതെ വലയുന്നത്

അബൂദബിയില്‍ കാറ്ററിംഗ് കമ്പനിയിലെ നൂറിലേറെ ജീവനക്കാര്‍ മാസങ്ങളായി ശമ്പളവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നതായി റിപോര്‍ട്ടുകള്‍. സംഘത്തില്‍ മലയാളികളാണ് ഏറെയും. വിഷയത്തില്‍ പരാതിയുമായി ഇവര്‍ അബൂദബി ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ലെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അബൂദബി മുസഫയിലെ അല്‍വസീദ എമിറേറ്റ്‌സ് കാറ്ററിങ് കമ്പനിയിലെ നൂറിലേറെ ജീവനക്കാരാണ് അഞ്ച് മാസത്തിലേറെയായി ശമ്പളമില്ലാതെ വലയുന്നത്.

ജോര്‍ദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രവര്‍ത്തനം സെപ്തംബര്‍ മാസം മുതല്‍ നിലച്ചിരിക്കുകയാണ്. ശമ്പളവും ഭക്ഷണവുമില്ലാതെ കഴിയുന്ന ഇവര്‍ക്ക് താമസ സ്ഥലം പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ലേബര്‍ ക്യാമ്പില്‍ കുന്ന് കൂടി കിടക്കുന്ന മാലിന്യം രോഗഭീഷണി ഉയര്‍ത്തുന്നു. ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ചികില്‍സിക്കാനും കഴിയുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് ടിക്കറ്റിനും അനധികൃത താമസത്തിനുള്ള പിഴയടക്കാനും പണം ആവശ്യമായുണ്ട്. നൂറിലേറെ പേര്‍ ഒപ്പിട്ട പരാതി അബൂദബി എംബസിയില്‍ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×