June 04, 2026 |
Share on

ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഎഇയില്‍ പ്രവാസികള്‍ക്കിടയില്‍ ക്യാപെയിന് ഇറങ്ങി യന്തിരന്‍

പ്രധാനമന്ത്രിയോടും ഇവാന്‍ക ട്രംപിനോടും സംവദിച്ച് മാധ്യമ ശ്രദ്ധനേടിയ റോബോട്ടാണ് മിത്ര.

വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്ന യന്ത്രമനുഷ്യനാണ് ദുബായിലെ താരം. ദുബായിലെ ഷോപ്പിംഗ് മാളുകളിലും സ്ഥാപനങ്ങളിലും ചുറ്റി നടക്കുന്നത് ഒരു ഇന്ത്യന്‍ റോബോട്ട് തന്നെയാണ്. രണ്ടര വര്‍ഷം മുന്‍പ് ബംഗളുരുവില്‍ നിര്‍മ്മിക്കപ്പെട്ട ഹ്യൂമനോയിഡ് റോബോട്ട് ‘മിത്ര’യാണ് ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രിയോടും ഇവാന്‍ക ട്രംപിനോടും സംവദിച്ച് മാധ്യമ ശ്രദ്ധനേടിയ റോബോട്ടാണ് മിത്ര. ദുബായ് അഡ്രസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ലോക നിര്‍മിത ബുദ്ധി മേളയില്‍ പങ്കെടുക്കാനെത്തിയതാണിപ്പോള്‍. അതിഥികളെയും ഉപഭോക്താക്കളെയും സ്വീകരിക്കുകയും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കയും ചെയ്യുന്ന വിഭാഗത്തിലുള്ള റോബോട്ടാണിത്. ഇപ്പോള്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വോട്ട് ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും എല്ലാ ഇന്ത്യക്കാരും വോട്ട് ചെയ്യണമെന്നുമാണ് മിത്രയുടെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

×