ദേശീയ വാർത്ത മാധ്യമമായ ദി വയറിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. 2000ലെ ഐടി ആക്ട് പ്രകാരം ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് ദി വയറിലേക്കുള്ള പ്രവേശനം തടഞ്ഞതെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾ വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ് രാജ്യത്തുടനീളം ദി വയറിന് വിലക്കേർപ്പെടുത്തിയത്.Government Blocks Access to The Wire Across India
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിരവധി മാധ്യമങ്ങൾ വ്യാജ വാർത്തകൾ നൽകിയിരുന്നു, എന്നാൽ ഇത്തരം മാധ്യമങ്ങൾക്കെതിരെ സ്വീകരിക്കാത്ത നിലപാടാണ് കേന്ദ്ര സർക്കാർ ദി വയറിനോട് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഓപ്പറേഷൻ സിന്ദൂറിന്റേതെന്നും മറ്റും വ്യക്തമാക്കിക്കൊണ്ട് നിരവധി മാധ്യമങ്ങൾ തെറ്റായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നു, എന്നാൽ ഇതിൽ പല മാധ്യമങ്ങൾക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
വ്യോമാക്രമങ്ങളുടെ അടക്കം വ്യാജ വീഡിയോകൾ പ്രദർശിപ്പിച്ച 8,000ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ എക്‌സിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള വ്യാജ വാർത്തകളോ, വ്യാജ ദൃശ്യങ്ങളോ ദി വയർ പ്രചരിപ്പിച്ചിരുന്നതായി വ്യക്തമല്ല.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമങ്ങളിലൊന്നാണ് ദി വയർ. സത്യസന്ധവും നീതിയുക്തവുമായി വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്ന മാധ്യമമായ ദി വയറിനെ ഇന്ത്യയുടെ ഈ നിർണായകമായ സമയത്ത് നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന് വരികയാണ്.
കേന്ദ്ര സർക്കാരിന്റെ ഈ ഏകപക്ഷീയവും, യാതൊരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെയുള്ളതുമായ തീരുമാനത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ദി വയർ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷമായി തങ്ങൾക്കൊപ്പം നിൽക്കുന്ന ജനങ്ങൾ ഈ പ്രതിസന്ധി ഘട്ടങ്ങത്തിലും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വയറിന്റെ എല്ലാ വായനക്കാർക്കും സത്യവും വ്യക്തവുമായ വാർത്ത നൽകുന്നതിൽ നിന്ന് തങ്ങൾ പിന്തിരിയുകയില്ലെന്നും ദി വയർ വ്യക്തമാക്കി.
വയറിന്റെ ഉർദു, ഹിന്ദി വിഭാഗം ഇപ്പോഴും പ്രവർത്തന സജ്ജമാണ് ഇംഗ്ലീഷ് വിഭാഗത്തിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. Government Blocks Access to The Wire Across India
Content summary; Press Freedom Under Attack: Government Blocks Access to The Wire Across India