കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാച്ഛാദനവും 12 കോടി രൂപ ചിലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞതിന്റെ സമർപ്പണവും ഏപ്രിൽ 25 വൈകീട്ട് 6 നു ഭാരതപ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിർവഹിക്കും
തൃശൂർ : പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ 12 കോടി രൂപ ചിലവിൽ പൊതിഞ്ഞിട്ടുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം , ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമർപ്പണവും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാച്ഛാദനവും ഏപ്രിൽ 25 നു വൈകീട്ട് 6 നു ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിർവഹിക്കും .
ശ്രീകോവിലുകൾ 24 കാരറ്റിൽ 18 ഓളം കിലോ സ്വർണം ഉപയോഗിച്ചാണ് സ്വർണം കൊണ്ട് പൊതിഞ്ഞിട്ടുള്ളത്. ക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗവും കല്യാൺ ജൂവല്ലേഴ്സ് എം ഡിയുമായ ടി.എസ് കല്യാണരാമനാണ് 12 കോടി രൂപ ചിലവിൽ സ്വർണം പൊതിഞ്ഞ ശ്രീകോവിലുകൾ സമർപ്പിക്കുന്നത്. ടി എസ് കല്യാണരാമന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ ശ്രീകോവിലുകളുടെ സമർപ്പണവും ഹനുമാൻ [പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കാമെന്ന് സമ്മതിച്ചത് . 40 ഓളം തൊഴിലാളികൾ 6 മാസം കൊണ്ടാണ് സ്വർണം പൊതിയലിന്റെ പണി പൂർത്തീകരിച്ചത് .
ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് 55 അടി ഉയരത്തിൽ സ്ഥാപിച്ചട്ടുള്ള ഹനുമാൻ വിഗ്രഹം ആന്ധ്രാപ്രദേശ് സംസ്ഥാനത്തു നന്ദ്യാൽ ജില്ലയിൽ അല്ലഗഡയിൽ ശ്രീ ഭാരതി ശില്പകലാമന്ദിരത്തിലെ ശില്പി വി.സുബ്രഹ്‍മണ്യം ആചാരിയുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത് . 30 ഓളം തൊഴിലാളികൾ മൂന്ന് മാസത്തോളം സമയമെടുത്താണ് ഹനുമാൻ പ്രതിമക്ക് രൂപം നൽകിയത്. ഹനുമാൻ പ്രതിമയിൽ ലേസർ ഷോയും ഒരുക്കുന്നുണ്ട് . രാമായണത്തിലെ വിവിധ രംഗങ്ങൾ ഹനുമാൻ ചാലീസ ഓഡിയോ പശ്ചാത്തലത്തിൽ ഹനുമാൻ പ്രതിമയുടെ പ്രദർശിപ്പിക്കുന്ന ലേസർ ഷോയുടെ ദൈർഘ്യം പത്ത് മിനിറ്റാണ് .സംസ്ഥാനത്ത് തന്നെ ഇത്തരം ലേസർ ഷോ ഒരുക്കുന്നത് ഇതാദ്യമായിട്ടാണ്. ഹനുമാൻ പ്രതിമക്കും ലേസർ ഷോവിനും കൂടെ ഏതാണ്ട് രണ്ടരക്കോടി രൂപയോളം ചിലവ് വരും
തൃശൂർ ജില്ലാ കളക്ടർ ശ്രീ കൃഷ്ണ തേജ , ക്ഷേത്രത്തിന്റെയും മഹാകുംഭാഭിഷേക സമിതിയുടെയും ഭാരവാഹികളായ ടി എസ് കല്യാണരാമൻ, ടി എസ് രാമകൃഷ്ണൻ , ടി ആർ രാജഗോപാൽ , ടി എ ബാലരാമൻ , ടി എസ് പട്ടാഭിരാമൻ, ടി എസ് അനന്തരാമൻ, ടി എസ് വിശ്വനാഥ അയ്യർ , ഡി മൂർത്തി എന്നിവർ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിർവഹിക്കുന്ന സമർപ്പണ -അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും.
സ്വർണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, ഏറ്റവും ഉയരത്തിൽ ഹനുമാൻ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, രഥോത്സവം നടക്കുന്ന ജില്ലയിലെ ഏക ക്ഷേത്രം തുടങ്ങി നിരവധി സവിശേഷതകളുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിച്ചു. ശ്രീ ശിവക്ഷേത്രത്തിൽ കർപ്പൂരാദി കലശവും ഏപ്രിൽ 27 ന് സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ 27 വരെ വൈകീട്ട് സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട് .
മഹാകുംഭാഭിഷേകത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ 20 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. ക്ഷേതത്തിൽ 500 സ്‌ക്വയർ ഫീറ്റിൽ ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെ ചുമര്ചിത്രം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ നടപ്പാത വീതി കൂട്ടൽ. മണ്ഡപം പുനർ നിർമാണം എന്നിവയും വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു