അമേരിക്കയും, റഷ്യയും തമ്മിൽ നടന്ന തടവുകാരുടെ കൈമാറ്റം അതീവരഹസ്യമായ ചർച്ചകൾക്കും, കിംവദന്തികൾക്കും ഒടുവിലായിരുന്നു. 13 തടവുകാരെ ജർമ്മനിയിലേക്കും മൂന്ന് പേരെ യുഎസിലേക്കും, 10 പേരെ റഷ്യയിലേക്കുമാണ് വിട്ടുകൊടുത്തത്. തടവുകാരിൽ ഒരാൾ വാൾസ്ട്രീറ്റ് ജേർണലിൻ്റെ മാധ്യമപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ച് ആയിരുന്നു.Prisoner swapsRussia and west
അവസാന നിമിഷം മാത്രം വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടാണ് അങ്കാറ എന്ന നഗരത്തിലേക്ക് വിമാനങ്ങൾ പറന്നത്. ശീതയുദ്ധ ശൈലിയിലുള്ള കൂടിയാലോചനക്ക് സമാനമായി റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ പരമ്പരയുടെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നതും. 1962 ഫെബ്രുവരിയിലെ തണുത്ത പ്രഭാതത്തിൽ, പടിഞ്ഞാറൻ ബെർലിനിനെയും കിഴക്കൻ ജർമ്മനിയെയും വേർതിരിക്കുന്ന ഇടുങ്ങിയ ഗ്ലിനിക്കെ പാലത്തിൻ്റെ ഓരോ അറ്റത്തും രണ്ട് കൂട്ടം ആളുകൾ ഒത്തുകൂടി. ഒരു വശത്തുള്ളവർ യുഎസ് മിലിട്ടറി പോലീസ് ട്രെഞ്ച്കോട്ടുകൾ ധരിച്ചിരുന്നു; മറുവശത്ത് സോവിയറ്റ് ഇഷ്യൂ ഫർ തൊപ്പികളും. റഷ്യൻ ചാരൻ റുഡോൾഫ് ആബേൽ പാലത്തിലൂടെ സോവിയറ്റ് ഭാഗത്തേക്ക് നടന്നു; സോവിയറ്റ് യൂണിയനിൽ അറസ്റ്റിലായ അമേരിക്കൻ പൈലറ്റ് ഗാരി പവർസ് അദ്ദേഹത്തെ മറികടന്ന് പശ്ചിമ ജർമ്മനിയുടെ ഭാഗത്തേക്കും നടന്നു.
സോവിയറ്റ് യൂണിയനും പാശ്ചാത്യരും തമ്മിലുള്ള ആദ്യ കൈമാറ്റമായിരുന്നു അത്. ശീതയുദ്ധം അവസാനിച്ചതിനുശേഷവും ഈ രീതി തുടർന്നു. 2010-ൽ, യുഎസിൽ അറസ്റ്റിലായ 10 റഷ്യൻ ചാരന്മാരെ അമേരിക്ക കൈമാറിയിരുന്നു. വിയന്ന വിമാനത്താവളത്തിൽ വച്ചാണ് ഈ കൈമാറ്റം നടന്നത്. കഴിഞ്ഞ ദിവസം നടന്ന തടവുകാരുടെ കൈമാറ്റം 62 വർഷം മുമ്പുള്ള പ്രസിദ്ധമായ കൈമാറ്റവും തമ്മിൽ സാമ്യതകളുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ തടവിൽ കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചപ്പോൾ റഷ്യയിൽ തടവിലായിരുന്ന പത്രപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ചിനെയും മുൻ യുഎസ് മറൈൻ പോൾ വീലനെയും റഷ്യ മോചിപ്പിച്ചു.
‘പുടിന്‍, എനിക്കൊരു അഭിമുഖം തരാമോ?’ റഷ്യന്‍ തടവില്‍ നിന്ന് മോചിതനായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു.
എന്നാൽ 62 – ലേതിൽ നിന്ന് അൽപ്പംവ്യത്യസ്തമായിരുന്നു ഇത്തവണ മറ്റൊരു കാര്യം . അക്കാലത്ത്, തങ്ങൾ പരസ്പരം ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇരുപക്ഷത്തിനും വ്യക്തമായിരുന്നു, മാത്രമല്ല ചാരന്മാർ കൂടുതൽ വർഷം ജയിലിൽ കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അനൗപചാരിക കരാറിൻ്റെ ഭാഗമായിരുന്നു ഈ കൈമാറ്റങ്ങൾ. ചാരന്മാർക്ക് വേണ്ടിയുള്ള ഒരു സാധാരണ കൈമാറ്റമായിരുന്നില്ല ഇത്, ഇവാൻ ഗെർഷ്‌കോവിച്ച് ഒരു പത്രപ്രവർത്തകനായിരുന്നു, താൻ നിരപരാധിയാണെന്ന് പോൾ വീലനും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പാശ്ചാത്യ തടവുകാരെ ബന്ദികളാക്കാനുള്ള ഒരു നയം റഷ്യ ഈയടുത്തായി വ്യപകമായി ഉപയോഗിക്കുന്നുണ്ടെന്ന് നിരീക്ഷകർ പറയുന്നു. വിദേശ രാജ്യങ്ങളെ സമ്മർദ്ദം ചെലുത്തി അവിടെ തടവിൽ കഴിയുന്ന സ്വന്തം പൗരന്മാരെ മോചിപ്പിക്കാനായാണ് ഈ നീക്കമെന്നും വിമർശനമുണ്ട്.
അടുത്തിടെ, യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തെ വിമർശിച്ചതിനും ക്രെംലിനിനെ എതിർത്തതിനും തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരെ മോചിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. മുൻകാലങ്ങളിൽ, സോവിയറ്റ് വിമതർ, അല്ലെങ്കിൽ സോവിയറ്റ് ഗവൺമെൻ്റിനോട് വിയോജിപ്പുള്ള ആളുകൾ, തുടങ്ങിയ തടവുകാരുടെ കൈമാറ്റങ്ങളായിരുന്നു. എന്നാൽ ഇത്തവണ റഷ്യയെ വിമർശിച്ചതിന് ശിക്ഷിക്കപ്പെട്ട പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയക്കാരും കൊലയാളികൾ, ചാരന്മാർ, കുറ്റവാളികൾ തുടങ്ങിയ ആളുകളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. റഷ്യൻ ജയിലിൽ നിന്ന് മോചിതയായ അലക്‌സാന്ദ്ര സ്കോച്ചിലെങ്കോയെയും ജർമ്മനിയിൽ നിന്ന് മോചിതനായ വാഡിം ക്രാസിക്കോവിന്റെയും കേസുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
പ്രത്യക്ഷത്തിൽ, അവർ രണ്ടുപേരും കുറ്റവാളികളാണ്. സ്കോച്ചിലെങ്കോ ചെയ്ത കുറ്റം യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ എതിർക്കുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് സൂപ്പർമാർക്കറ്റ് വില ടാഗുകൾ മാറ്റിസ്ഥാപിച്ചുവെന്നതാണ്. എന്നാൽ നേരെ മറിച്ച് റഷ്യക്ക് വിട്ടു നൽകിയ ക്രാസിക്കോവ് ശിക്ഷിക്കപ്പെട്ടത് പകൽവെളിച്ചത്തിൽ ഒരാളെ വെടിവെച്ചുകൊന്ന കേസിലാണ്.
ശീതയുദ്ധകാലത്തെ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി അങ്കാറയിലാണ് കൈമാറ്റം നടന്നത്. അക്കാലത്ത്, അത്തരം കൈമാറ്റങ്ങൾ സാധാരണയായി ബെർലിനിലാണ് നടന്നിരുന്നത്. ഒന്നുകിൽ നഗരത്തെ വിഭജിക്കുന്ന പാലങ്ങളിലോ അല്ലെങ്കിൽ ഒരു ഭൂഗർഭ സ്റ്റേഷനിലോ, കൈമാറ്റം ചെയ്യപ്പെട്ട ആളുകൾ പരസ്പരം വേഗത്തിൽ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകും. ഇത്തവണത്തെ കൈമാറ്റത്തിൽ ജർമ്മിനി വലിയ പങ്കാണ് വഹിച്ചത്. റഷ്യയുടെ പ്രധാന ആവശ്യമായ ക്രാസിക്കോവിനെ മോചിപ്പിച്ചത് ജർമ്മനിയാണ്. തുർക്കി നിഷ്പക്ഷ മധ്യസ്ഥസ്ഥാനവും വഹിച്ചു. യുക്രെയ്‌നും റഷ്യയും തമ്മിൽ മുമ്പ് നടന്ന തടവുപുള്ളികളുടെ കൈമാറ്റത്തിലും തുർക്കി സഹായത്തിനെത്തിയിട്ടുണ്ട്.
Content summary; Prisoner swaps between Russia and west started in 1962 during cold war Prisoner swaps Russia and west