June 04, 2026 |
Share on

ഒരുപാട് പൊക്കി പറഞ്ഞാല്‍ നമ്മുടെ വക്കീല്‍ ആയിട്ടു സ്വയം അഭിനയിച്ചു കളയുമോ എന്നു പേടിയുണ്ട്; നീരജിനേയും രൂപേഷിനെയും കുറിച്ചു പൃഥ്വിരാജ്

മലയാളത്തിനു യഥാര്‍ത്ഥ പ്രതിഭകളെ സമ്മാനിക്കാന്‍ മെക്‌സിക്കന്‍ അപാരതയ്ക്കു കഴിഞ്ഞു

മെക്‌സിക്കന്‍ അപാരതയിലെ അഭിനയത്തിനു നീരജ് മാധവിനേയും രൂപേഷ് പീതാംബരനെയും അഭിനന്ദിച്ചു പൃഥ്വിരാജ്. മെക്‌സിക്കന്‍ അപാരത മലയാള സിനിമയ്ക്ക് യഥാര്‍ത്ഥ പ്രതിഭകളെ സമ്മാനിച്ച സിനിമയാണെന്നും പൃഥ്വി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നീരജിനെയും രൂപേഷിനെയും കൂടുതല്‍ പറഞ്ഞു പുകഴ്ത്തുന്നില്ലെന്നും ‘ നമ്മുടെ വക്കീല്‍ ആയിട്ടങ്ങു സ്വയം അഭിനയിച്ചു കളയുമോ എന്നു പേടിയുണ്ടെന്നും പൃഥ്വി കുറിക്കുന്നു.

പൃഥ്വിരാജിന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞു നീരജ് മാധവ് പോസ്റ്റില്‍ കമന്റു ചെയ്തിട്ടുണ്ട്. രാജുവേട്ടാ, ആദ്യായിട്ടാ സിനിമയില്‍ നിന്നൊരാള്‍ public post ലൂടെ എനിക്ക് ഒരു അഭിനന്ദനം അറിയിക്കുന്നത്! And coming from you this acknowledgement means a lot! This just made my day! ഒരായിരം നന്ദി…  എന്നായിരുന്നു നീരജിന്റെ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *

×