പലതരത്തിലുള്ള ഡയറ്റുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാലിപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്ന ഒരു ഡയറ്റാണ് റെയിന്‍ബോ ഡയറ്റ്. ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങള്‍ എത്തിക്കാനുള്ള എളുപ്പവഴിയാണ് റെയിന്‍ബോ ഡയറ്റ്. വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന ഈ ഭക്ഷണശൈലി കലോറിയില്‍ കുറവായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. rainbow diet boost your nutrition
ഓരോ നിറവും ആരോഗ്യത്തിന് അനിവാര്യമായ വിവിധ ധാതുക്കളെയും ആന്റി-ഓക്‌സിഡന്റുകളെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ചുവന്ന നിറത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ലൈക്കോപീന്‍ അടങ്ങിയിരിക്കുന്നു. പര്‍പ്പിള്‍ നിറമുള്ള പഴങ്ങളും പച്ചക്കറികളും തലച്ചോറിന്റെ ബുദ്ധിവികാസത്തിന് ഗുണകരവുമാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യുന്നതിനാല്‍, റെയിന്‍ബോ ഡയറ്റ് ഒരു നല്ല ഉപായമാണ്. നിരന്തരമായ ഉപയോഗം കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ സംരക്ഷിക്കുകയും, ദീര്‍ഘകാല രോഗങ്ങള്‍ തടയുകയും ചെയുന്നു. അതോടൊപ്പം നാരുകളും, വെള്ളവും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
റെയിന്‍ബോ ഡയറ്റ് ശീലമാക്കുന്നത് ആരോഗ്യകരവും, ചെറുപ്പം നിലനിര്‍ത്താനും വിവിധ രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കള്‍ഏതെന്ന് നോക്കാം:
1. ചുവപ്പ് – ചുവന്ന തക്കാളി, കാപ്‌സിക്കം എന്നിവയില്‍ വിറ്റാമിന്‍ സി, ആന്റി ഒക്‌സിഡന്റുകള്‍ ധാരാളമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
2. പച്ച – പച്ചക്കായ, പാവയ്ക്ക, ബീന്‍സ്, പച്ചമുളക്, പച്ചപ്പയര്‍ എന്നിവയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ഇത് ദഹനപ്രവൃത്തി മെച്ചപ്പെടുത്തുകയും, ദൃശ്യശക്തിയും യുവത്വവും നിലനിര്‍ത്തുന്നു.
3. മഞ്ഞ – പപ്പായ, ചെറുപഴം, മഞ്ഞ കാപ്‌സിക്കം, ചോളം, ഗോതമ്പ് എന്നിവ വിറ്റാമിന്‍ സി, മഗ്‌നീഷ്യം എന്നിവയില്‍ സമൃദ്ധമാണ്. ഇവ മസ്തിഷ്‌ക പ്രവര്‍ത്തനവും ഓര്‍മശക്തിയും വര്‍ധിപ്പിക്കുന്നുണ്ട്.
4. ഓറഞ്ച് – ഓറഞ്ച് കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ എ ലഭിക്കുന്നു. ഇത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശരീരത്തെ പ്രൊട്ടക്ട് ചെയ്യുകയും ചെയ്യുന്നു.
5. നീല, ഇന്‍ഡിഗോ, വയലറ്റ് – വയലറ്റ് കാബേജ്, വഴുതനങ്ങ, ബ്ലൂബെറി എന്നിവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നു. ഇവ ഹൃദയത്തെ സംരക്ഷിക്കുകയും, മസ്തിഷ്‌കത്തിനും ശരീരത്തിലുമുള്ള രക്തസ്രാവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കലോറി കുറവായിരിക്കും എന്നതാണ് റെയിന്‍ബോ ഡയറ്റില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും സാധിക്കും. കൂടാതെ, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവ് പരിമിതപ്പെടുത്താനും റെയിന്‍ബോ ഡയറ്റ് സഹായകമാകുന്നു. ഇതിലൂടെ ശരീരത്തിനാവശ്യമായ രോഗപ്രതിരോധവും ആരോഗ്യവും ലഭിക്കുന്നു. പ്ലേറ്റ് കളര്‍ഫുള്ളാകുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ലഭിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും കൂടിയാണ് ഉന്മേഷവും ലഭിക്കുക. rainbow diet boost your nutrition
content summary; rainbow diet boost your nutrition with colorful fruits and vegetables