April 20, 2025 |

പുറത്തിറങ്ങാന്‍ പോലും വഴിയില്ല! ഗെയിമിംഗ് സെന്റര്‍ അപകടത്തിന്റെ സത്യാവസ്ഥ എന്ത്?

ജീവനെടുക്കുന്ന സുരക്ഷാ വീഴ്ച്ച

ഗുജറാത്തിലെ  രാജ്‌കോട്ടിലെ ഒരു ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 32 ആയി. സുരക്ഷാവീഴ്ചകളാണ് അപകടത്തിന് പിന്നിൽ പ്രാഥമികമായി ചൂണ്ടികാണിക്കുന്നത്. 9 കുട്ടികളടക്കം 28 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ സുരക്ഷ പ്രശങ്ങളുടെ പിഴവാണെന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്. എൻഒസി ഇല്ലാതെ പ്രവർത്തിച്ചിരുന്ന അമ്യൂസ്‌മെൻ്റ് സെൻ്ററിൽ ഒരു എക്സിറ്റ് മാത്രമാണുള്ളത്.

ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചത് കൊണ്ട് തന്നെ നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നത്. 99 രൂപയാണ് ടിക്കറ്റിന് ഈടാക്കിയിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ ചിത്രങ്ങൾ ലഭിക്കുകയുള്ളു. തീ പിടുത്തം ഉണ്ടായതോടെ ആളുകൾ സെന്ററിനു പുറത്തേക്ക് ഓടാൻ ശ്രമിച്ചരുന്നു. എന്നാൽ പ്രവേശനകവാടത്തിനു സമീപമുള്ള താൽകാലിക കെട്ടിടം നിലംപൊത്തിയതോടെ  ഭൂരിഭാഗം ആളുകൾക്കും പുറത്തു കടക്കാനായില്ല. “തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടം തകർന്നതു കൊണ്ടും കാറ്റിൻ്റെ വേഗതയും കാരണം രക്ഷാപ്രവർത്തനം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട് ,” ഒരു അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കിലോമീറ്ററുകളോളം തീ പിടുത്തതിന്റെ പുക പരന്നതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം നിലയിലാണെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തും. ഇതിനായി സാംപിളുകൾ സ്വീകരിച്ചതായി എസിപി വിനാക് പട്ടേൽ പറഞ്ഞു. ദുരന്തം നടന്ന സ്ഥലവും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശിച്ചു.

ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഗെയിമിംഗ് സോണിന് പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നു, കൂടാതെ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഫയർ ക്ലിയറൻസിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൻ്റെ (എൻഒസി) രേഖകളും ഉണ്ടായിരുന്നില്ല. ഈ സുരക്ഷ നിർദേശങ്ങൾ പാലിക്കാത്തതിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണം നടത്തുന്ന സെപ്ഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്ഐടി) നിർദേശം നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തിയ രാജ്‌കോട്ട് മേയർ നയ്‌ന പെദാഡിയ, എൻഒസി ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ”ഫയർ എൻഒസി ഇല്ലാതെ ഇത്രയും വലിയ ഗെയിം സോൺ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഞങ്ങൾ അന്വേഷിക്കും, അന്വേഷണത്തിന് എന്തെങ്കിലും വെല്ലുവിളികൾ നേരിട്ടാലും ഞങ്ങൾ അത് തുടരും. ഈ വിഷയത്തിൽ ഒരു രാഷ്ട്രീയവും അനുവദിക്കില്ല,” പെധാഡിയ ഉറപ്പിച്ചു പറഞ്ഞു. ടിആർപി ഗെയിം സോണിൻ്റെ ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content summary; what led to the massive fire Rajkot Gaming Zone

Leave a Reply

Your email address will not be published. Required fields are marked *

×