ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസ് പിടികൂടിയ ആക്രമിയെ ബാന്ദ്ര സ്റ്റേഷനിലേക്ക് വെള്ളിയാഴ്ച്ച രാവിലെ എത്തിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച്ചയാണ് ബാന്ദ്രയിലെ വസതിയില്‍ വച്ച് സെയ്ഫ് ആക്രമിക്കപ്പെട്ടത്. കഴുത്തില്‍ അടക്കം ആറ് കുത്തുകളാണ് ഏറ്റത്. മുംബൈ ലീലാവതി ആശുപത്രിയില്‍ അഞ്ചര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് താരത്തിന് വിധേയനാകേണ്ടി വന്നു. രണ്ട് കുത്തുകള്‍ ആഴത്തിലുള്ളതായിരുന്നു. മോഷണ ശ്രമത്തിനിടയിലാണ് സെയ്ഫിനെ ആക്രമിച്ചത്. സെയ്ഫ്-കരീന ദമ്പതിമാരുടെ മൂത്ത മകന്‍ തൈമൂറിന്റെ ആയ ഗീതയ്ക്ക് കുത്തേറ്റിരുന്നു.
സെയ്ഫിന്റെ വീട്ടു ജോലിക്കാരിയുടെ സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ജോലിക്കാരിയെ ചോദ്യം ചെയ്യുന്നുണ്ട്. മോഷ്ടാവിനെ അകത്തു കയറ്റിയത് ജോലിക്കാരിയാകുമെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഇയാള്‍ അകത്ത് കയറിയത്. ഏകദേശം അരമണൂക്കൂളോളം വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. മോഷ്ടാവിനെ ഒരു മുറിയില്‍ അകപ്പെടുത്താന്‍ സെയ്ഫിന് സാധിച്ചുവെങ്കിലും, അയാള്‍ രക്ഷപ്പെട്ടു. സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞതോടെ അന്വേഷണം കൂടുതല്‍ വേഗത്തിലായി.
സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം എത്തിയത്. ജഹംഗീറിന്റെ ആയ, മലയാളിയായ ഏലിയാമ്മ ഫിലിപ്പാണ് ആക്രമിയെ ആദ്യം കണ്ടത്. ഇവരെ ഭീഷണിപ്പെടുത്തിയ അക്രമി, ഒരു കോടി രൂപ തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അക്രമിയെ ആദ്യം കണ്ടത് ഏലിയാമ്മ, ആവശ്യപ്പെട്ടത് ഒരു കോടി ഇതിനിടയില്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു ആയ ജുനു അലാറാം മുഴക്കിയതോടെയാണ് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന കരീനയും സെയ്ഫ് ഓടിയെത്തിയത്. ഈ സമയത്താണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ എല്ലാവരെയുമ മുറിയില്‍ നിന്നും പുറത്താക്കി അക്രമിയെ അതേ മുറിയില്‍ പൂട്ടിയിടാണ് സെയ്ഫിന് സാധിച്ചു. പക്ഷേ, അയാള്‍ രക്ഷപ്പെട്ടു പോവുകയായിരുന്നു. Saif Ali Khan attack case suspect detained
Content Summary; Saif Ali Khan attack case suspect detained