July 18, 2026 |
Share on

കെ സി അബുവിന് ഷിബു ബേബി ജോണിന്റെ വക്കീല്‍ നോട്ടിസ്

അഴിമുഖം പ്രതിനിധി ഇ എസ് ബിജിമോള്‍ എംഎല്‍എക്കെതിരെ കെ സി അബു നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനിടയില്‍ തന്റെ പേര്  വലിച്ചിഴച്ചതിനെതിരെ ഷിബു ബേബി ജോണ്‍ നിയമനടപടിക്ക്. നിയമസഭയിലെ കയ്യാങ്കളിക്കിടയില്‍ ബിജിമോളെ ഷിബു ബേബിജോണ്‍ തടഞ്ഞതിനെ  കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ കെ സി അബുവിന്റെ പരാമര്‍ശിച്ചിരുന്നു.  താന്‍ തടഞ്ഞു വെച്ചത് ബിജിമോള്‍ ആസ്വദിച്ചു എന്ന് മന്ത്രി ഷിബു ബേബിജോണ്‍ തന്നോട് പറഞ്ഞതായാണ് കെ സി അബു പത്രസമ്മേളനത്തില്‍ പറഞ്ഞത്.  ഇതിനെതിരെ കെ സി അബുവിന് വക്കീല്‍ […]

അഴിമുഖം പ്രതിനിധി

ഇ എസ് ബിജിമോള്‍ എംഎല്‍എക്കെതിരെ കെ സി അബു നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനിടയില്‍ തന്റെ പേര്  വലിച്ചിഴച്ചതിനെതിരെ ഷിബു ബേബി ജോണ്‍ നിയമനടപടിക്ക്. നിയമസഭയിലെ കയ്യാങ്കളിക്കിടയില്‍ ബിജിമോളെ ഷിബു ബേബിജോണ്‍ തടഞ്ഞതിനെ  കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ കെ സി അബുവിന്റെ പരാമര്‍ശിച്ചിരുന്നു. 

താന്‍ തടഞ്ഞു വെച്ചത് ബിജിമോള്‍ ആസ്വദിച്ചു എന്ന് മന്ത്രി ഷിബു ബേബിജോണ്‍ തന്നോട് പറഞ്ഞതായാണ് കെ സി അബു പത്രസമ്മേളനത്തില്‍ പറഞ്ഞത്.  ഇതിനെതിരെ കെ സി അബുവിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഷിബു ബേബി ജോണ്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അബുവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനും പരാതികൊടുത്തിട്ടുണ്ടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×