ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അധികൃതരുടെയും എബിവിപിയുടെയും പീഡനം കൊണ്ട് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചരമവാര്‍ഷികത്തില്‍ ‘പ്രതിരോധത്തിന്റെ സംഗീത’വുമായി സഹപാഠികള്‍. വെമുലയുടെ ആദ്യ ചരമവാര്‍ഷികമായ ഇന്ന് ‘ഷെഹാദത് ദിന്‍’ എന്ന പേരിലാണ് സഹപാഠികള്‍ ആചരിക്കുന്നത്. ‘ഷെഹാദത് ദിന്‍’-ന്റെ ഭാഗമായി ഇവര്‍ ‘പ്രതിരോധത്തിന്റെ സംഗീത’മെന്ന (Songs of Resitance) പരിപാടിയും നടത്തുന്നുണ്ട്. കോളേജ് ക്യാമ്പസിന്റെ പരിസര പ്രദേശങ്ങളില്‍ നാടന്‍ പാട്ടുകള്‍ പോലെ വെമുലയ്ക്ക് സംഭവിച്ചത്തിനെക്കുറിച്ചും അംബ്ദേക്കറിനെകുറിച്ചും കാര്യങ്ങള്‍ പാടി അവതരിപ്പിക്കുകയാണ് ‘പ്രതിരോധത്തിന്റെ സംഗീത’-ത്തില്‍.
‘പ്രതിരോധത്തിന്റെ സംഗീതം’