April 20, 2025 |

ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി

സുഡാനില്‍ യുദ്ധവും പട്ടിണിയും മനുഷ്യരെ ഇല്ലാതാക്കുന്നു

രണ്ട് വർഷങ്ങളായി നീണ്ടുനിന്ന യുദ്ധം സുഡാനെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചെന്ന് മുതിർന്ന യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിലവിൽ ക്ഷാമം നേരിടുന്ന ഏക രാജ്യമായി യുദ്ധം സുഡാനെ മാറ്റിയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.Sudan Faces Humanitarian Crisis

സുഡാനിലെ ജനസംഖ്യയുടെ പകുതിയോളും, ഏകദേശം 25 ദശലക്ഷം ആളുകൾ കടുത്ത പട്ടിണി നേരിടുന്നു. അതേസമയം, പടിഞ്ഞാറൻ ഡാർഫറിലെ ക്ഷാമബാധിത പ്രദേശങ്ങളിൽ ആളുകൾ മരിക്കുകയാണെന്ന് ലോക ഭക്ഷ്യ പദ്ധതിയുടെ സുഡാൻ മേഖലയിലെ എമർജൻസി കോഡിനേറ്റർ ഷോൺ ഹ്യൂസ് പറഞ്ഞു.

2023 ഏപ്രിൽ 15ന് ഖാർത്തൂമിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ തുടർച്ചയായി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പടിഞ്ഞാറ് ഭാഗത്തുള്ള ഡാർഫർ മേഖലയുൾപ്പെടെ മറ്റ് പ്രദേശങ്ങളിലേക്ക് സംഘർഷം വ്യാപിച്ചു.

സംഘർഷത്തിൽ കുറഞ്ഞത് 20,000 പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. സുഡാനെ അപേക്ഷിച്ച് ഇത് വളരെ വലിയ മരണ നിരക്കാണ്.

”വിവിധ കണക്കുകൾ പരിശോധിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി ഇതിനെ കണക്കാക്കാം.” സുഡാനിൽ നിന്ന് പാലായനം ചെയ്ത 8 ദശലക്ഷത്തിലധികം ആളുകളെയും, അതിർത്തി കടന്ന് മറ്റു രാജ്യങ്ങളിൽ അഭയം തേടിയ 4 ദശലക്ഷം ആളുകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഹ്യൂസ്, മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നോർത്ത് ഡോർഫറിലെ സംസം ക്യാമ്പിൽ ക്ഷാമമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു, ഇക്കാലയളവിൽ അവിടെ ഏകദേശം 5,00000 ആളുകളാണ് കുടിയേറ്റക്കാരായി എത്തിയത്. ഇതിന് ശേഷം കോർഡോഫനിലെയും മറ്റ് 10 പ്രദേശങ്ങളിലേക്ക് ക്ഷാമം വ്യാപിച്ചു. വരും മാസങ്ങളിൽ മറ്റ് 17 പ്രദേശങ്ങളിലേക്ക് കൂടി ക്ഷാമം വ്യാപിക്കുമെന്ന് ഹ്യൂസ് കൂട്ടിച്ചേർത്തു.

സുഡാനിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് പതിറ്റാണ്ടുകളായി നാം കണ്ടിട്ടുള്ളകതിൽ വച്ച് ഏറ്റവ ും വലിയ പട്ടിണിയാണെന്ന് ഹ്യൂസ് പറഞ്ഞു.

യുദ്ധം ഇനിയും തുടർന്നാൽ, സഹായിക്കാൻ മറ്റ് ഗ്രൂപ്പുകളും, സഹായ സംഘടനകളും തയ്യാറായില്ലെങ്കിൽ സുഡാനിൽ പതിനായിരക്കണക്കിന് ആളുകൾ ഇനിയും മരണപ്പെടാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു സുഡാൻ സൈന്യം ഖാർത്തൂമിന്റെ നിയന്ത്രണം തിരിച്ച് പിടിച്ചത്, ഇത് വിജയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. എന്നാൽ എതിരാളികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അർധസൈനിക സംഘം ഇപ്പോഴും ഡാർഫറിന്റെയും, മറ്റ് ചില പ്രദേശങ്ങളുടെയും ഭൂരിഭാഗവും നിയന്ത്രിക്കുന്നു.

സംഘർഷത്തിനിരയായ സംസം ക്യാമ്പിലെ സ്ഥിതിഗതികൾ ഭയാനകമാണെന്ന് ഹ്യൂസ് വ്യക്തമാക്കുന്നു. 2024 മെയ് മാസം മുതൽ ആർഎസ്എഫ് ഉപരോധിച്ചിരിക്കുന്ന നോർത്ത് ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിലെ സ്ഥിതിയും അങ്ങനെ തന്നെയാണ്. ആർഎസ്എഫ് കൈവശപ്പെടുത്താത്ത ഡാർഫറിലെ ഏക തലസ്ഥാനമാണിത്.

ക്ഷാമം കാരണം മരണനിരക്ക് കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ മുതൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ആളുകൾക്ക് സംസമിലേക്ക് വാഹനവുമായി എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറ്റ് ക്യാമ്പുകളിൽ നിന്നായി നാല് ലക്ഷം ആളുകളെ സഹായിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വാങ്ങുന്നതിനായി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡിജിറ്റലായി പണം ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞതായി ഏജൻസികൾ വ്യക്തമാക്കി.

2024ന്റെ പകുതി മുതൽ സുഡാനിലെ ജനങ്ങൾക്ക് വേൾഡ് ഫുഡ് പ്രോഗ്രാം നൽകുന്ന സഹായം മൂന്നിരട്ടിയായി വർധിച്ചുവെന്നും, ഡിജിറ്റൽ പണത്തിന്റെ കൈമാറ്റത്തിലെ വർധനവ് പ്രതിമാസം മൂന്ന് ദശലക്ഷത്തിലധികം എത്തുന്നുണ്ടെന്നും ഹ്യൂസ് പറഞ്ഞു.

അടുത്ത ആറുമാസത്തിനിടെ സുഡാനിലെ ഏഴ് ദശലക്ഷം ആളുകളെ സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഇതിനായി ഏകദേശം 650 മില്യൺ ഡോളർ ആവശ്യമാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി.

ട്രംപ് ഭരണകൂടം ധനസഹായം വെട്ടിക്കുറച്ചതാണോ, ക്ഷാമത്തിന് കാരണം എന്ന ചോദ്യത്തിന് സുഡാന് അമേരിക്ക നൽകുന്ന പിന്തുണ ഇപ്പോഴും സജീവമാണെന്നും അതിൽ തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും ഹ്യൂസ് വ്യക്തമാക്കി. ചാഡ്, ദക്ഷിണ സുഡാൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്ത ആളുകളെ സഹായിക്കുന്നതിന് 150 മില്യൺ ഡോളർ കൂടി ആവശ്യമാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്ക്.

ആവശ്യത്തിന് ഫണ്ടില്ലെങ്കിൽ, വേൾഡ് ഫുഡ് പ്രോഗ്രാം സഹായം എത്തിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയോ, വ്യക്തിഗത പിന്തുണ കുറയ്ക്കുകയോ ചെയ്യണമെന്നും, ഇപ്പോൾ അത് സംഭവിക്കുകയാണെന്നും ഹ്യൂസ് വ്യക്തമാക്കി.Sudan Faces Humanitarian Crisis

Content summary; Sudan Faces World’s Worst Humanitarian Crisis After Two Years of Civil War

Leave a Reply

Your email address will not be published. Required fields are marked *

×