June 06, 2026 |
Share on

മുംബൈയിലെ ചേരിയില്‍ നിന്ന് ഉദിച്ചുയരുന്ന ഹോളിവുഡ് താരം: സണ്ണി പവാര്‍ ബിബിസിയോട് സംസാരിക്കുന്നു

ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രത്തില്‍ നിക്കോള്‍ കിഡ്മാന്‍, ദേവ് പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് സണ്ണി പവാര്‍ അഭിനയിച്ചത്.

ഓസ്‌ട്രേലിയന്‍ ചിത്രം ലയണിലൂടെ ശ്രദ്ധ നേടിയ സണ്ണി പവാറാണ് ഇത്തവണത്തെ ആന്വല്‍ ഏഷ്യന്‍ അവാര്‍ഡ്‌സില്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം നേടിയത്. ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രത്തില്‍ നിക്കോള്‍ കിഡ്മാന്‍, ദേവ് പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് സണ്ണി പവാര്‍ അഭിനയിച്ചത്. ചിത്രം കണ്ട ഹോളിവുഡ് താരങ്ങളില്‍ പലരും സണ്ണിയെ അഭിനന്ദിച്ചിരുന്നു.

മുംബൈയിലെ ചേരിയില്‍ ജനിച്ച് വളര്‍ന്ന ഈ കൊച്ചുമിടുക്കന്‍ ഒരു ഹോളിവുഡ് താരമായിരിക്കുകയാണ്. അടുത്ത ചിത്രമായ ലവ് സോണിയയില്‍ ഡെമി മൂറിനും ഫ്രിഡ പിന്റോയ്ക്കും ഒപ്പമാണ് സണ്ണി എത്തുന്നത്. റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ലണ്ടനിലെത്തിയ സണ്ണി പിതാവ് ദിലീപ് പവാറിനൊപ്പം ബിബിസി സ്റ്റുഡിയോവില്‍ അഭിമുഖത്തിനെത്തിയിരുന്നു.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×