July 03, 2026 |
Avatar
Share on

ഞാന്‍ സ്വവര്‍ഗ്ഗാനുരാഗി; ആപ്പിള്‍ സി ഇ ഒയുടെ വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായ ആപ്പിളിന്റെ സി ഇ ഒ ടിം കുക്ക് കുറച്ച് മണിക്കൂറുകള്‍ക്ക് എഴുതിയൊരു ലേഖനത്തിലൂടെ താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രതയൊന്നുകൊണ്ടുമാത്രമാണ് ഇക്കാര്യം ഇത്രയും നാള്‍ പുറംലോകത്തോട് മൂടിവച്ചതെന്നും സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി അപ്പിളിന്റെ സാരഥ്യം ഏറ്റെടുത്ത ടിം കുക്ക് വ്യക്തമാക്കി.  താന്‍ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യുന്നുവെന്ന ചോദ്യം എപ്പോഴും തന്നെ അലട്ടുന്നുണ്ടായിരുന്നു, ഇപ്പോള്‍ എന്റെ സ്വകാര്യജീവിതം വെളിപ്പെടുത്തുന്നതിലൂടെ സ്വവര്‍ഗ്ഗാനുരാഗികളായ മറ്റനേകംപേര്‍ക്കുള്ള പിന്തുണകൂടി ഞാനറിയിക്കുകയാണെന്നും കുക്ക് പറഞ്ഞു. ഞാനൊരു സ്വവര്‍ഗാനുരാഗിയാണെന്ന […]

ലോകത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായ ആപ്പിളിന്റെ സി ഇ ഒ ടിം കുക്ക് കുറച്ച് മണിക്കൂറുകള്‍ക്ക് എഴുതിയൊരു ലേഖനത്തിലൂടെ താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രതയൊന്നുകൊണ്ടുമാത്രമാണ് ഇക്കാര്യം ഇത്രയും നാള്‍ പുറംലോകത്തോട് മൂടിവച്ചതെന്നും സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി അപ്പിളിന്റെ സാരഥ്യം ഏറ്റെടുത്ത ടിം കുക്ക് വ്യക്തമാക്കി. 

താന്‍ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യുന്നുവെന്ന ചോദ്യം എപ്പോഴും തന്നെ അലട്ടുന്നുണ്ടായിരുന്നു, ഇപ്പോള്‍ എന്റെ സ്വകാര്യജീവിതം വെളിപ്പെടുത്തുന്നതിലൂടെ സ്വവര്‍ഗ്ഗാനുരാഗികളായ മറ്റനേകംപേര്‍ക്കുള്ള പിന്തുണകൂടി ഞാനറിയിക്കുകയാണെന്നും കുക്ക് പറഞ്ഞു. ഞാനൊരു സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം ആപ്പിളിലെ എന്റെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അവരൊന്നും എന്നെ മറ്റൊരുതരത്തില്‍ കാണുന്നുമില്ല.

ടിം കുക്കിന്റെ ലേഖനം പൂര്‍ണ്ണമായി വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.businessweek.com/articles/2014-10-30/tim-cook-im-proud-to-be-gay

Leave a Reply

Your email address will not be published. Required fields are marked *

×