June 03, 2026 |
Share on

എവറസ്റ്റിന് പിന്നാലെ മൗണ്ട് വിന്‍സനും; അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുന്ന ആദ്യ അംഗപരിമത വനിതയായി അരുണിമ

2013ല്‍ എവറസ്റ്റ് കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയെന്ന റെക്കോഡും അരുണിമ സ്ഥാപിച്ചിരുന്നു

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് വിന്‍സന്‍ കീഴടക്കുന്ന ആദ്യ അംഗപരിമത വനിതയായി അരുണിമ സിന്‍ഹ. 2013ല്‍ എവറസ്റ്റ് കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയെന്ന റെക്കോഡും അരുണിമ സ്ഥാപിച്ചിരുന്നു. മുന്‍ ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമ, കാല്‍ നഷ്ടപ്പെട്ടത്തിന് ശേഷം പര്‍വതാരോഹണത്തില്‍ ശ്രദ്ധ കേന്ദ്രീരിക്കുകയും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണിമയുടെ നേട്ടത്തെ അഭിനന്ദിച്ചു. ഈ പുതിയ വലിയ നേട്ടത്തില്‍ അഭിനന്ദിക്കുന്നു. സ്ഥിരോത്സാഹവും കഠിനപരിശ്രമവും കൊണ്ട് നെട്ടങ്ങള്‍ കൊയ്ത്ത ഇവള്‍ ഇന്ത്യയുടെ അഭിമാനമാണ്.അരുണിമയുടെ അടുത്ത ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഒരു കാല്‍ ഇല്ലാതെ അരുണിമ കീഴടക്കിയ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി ‘വിന്‍സണ്‍ മാസിഫി’നെ കുറിച്ച് അറിയാം

അരുണിമയ്ക്ക് ഒരു കാല്‍ നഷ്ടമായത് 2011ലാണ്. ലഖ്‌നൗവില്‍ നിന്ന് പത്മാവതി എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍, കൊള്ളസംഘം അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാനുള്ള ശ്രമത്തില്‍ അരുണിമ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു. അടുത്തുള്ള ട്രാക്കിലേക്ക് വീണ അരുണിമയുടെ കാലിലൂടെ ആ പാതയില്‍ വന്ന ട്രെയിന്‍ കയറിഇറങ്ങുകയായിരുന്നു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാല് മാസത്തോളം ചികിത്സക്ക് ശേഷമാണ് അരുണിമ ജീവിതത്തിലേക്ക് മടങ്ങി വന്നത്. പിന്നീട് ഒരു സ്വകാര്യ സ്ഥാപനം അരുണിമയ്ക്ക് കൃത്രിമ കാല്‍ നല്‍കിയത് വഴിത്തിരവായി. കൃത്രിമ കാല്‍ ഉപയോഗിച്ച് പര്‍വതാരോഹണത്തിലേക്ക് തിരിഞ്ഞ അരുണിമ എവറസ്റ്റ് ഉള്‍പ്പടെ പല കൊടുമുടികളും കീഴടക്കി.

https://www.azhimukham.com/travel-all-india-solo-travel-write-up-by-krishna-govind/

വിന്‍സണ്‍ മാസിഫ്

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിന്‍സണ്‍ മാസിഫ്, എല്‍സ്വര്‍ത്ത് പര്‍വ്വതനിരയുടെ ഭാഗമാണ്. ദക്ഷിണധ്രുവത്തില്‍ നിന്ന് 1200 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഈ കൊടുമുടിക്ക് 4892 മീറ്റര്‍ ഉയരവും 21 കിലോമീറ്റര്‍ നീളവും 13 കിലോമീറ്റര്‍ വീതിയുമുണ്ട്. 1957-ല്‍ ഒരു അമേരിക്കന്‍ നാവിക വിമാനമാണ് പര്‍വ്വതത്തിന്റെ സാന്നിധ്യം പുറംലോകത്ത് നിന്ന് ആദ്യം തിരച്ചറിഞ്ഞത്.

സ്ത്രീ യാത്രികര്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

×