June 04, 2026 |
Share on

ഹാരിയും മേഗനും ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത് കാനഡയിലെ റിസോര്‍ട്ടില്‍

700 ഏക്കറില്‍ പരന്നുകിടക്കുന്ന ആഡംബര മൗണ്ടന്‍ റിസോര്‍ട്ടാണ് ഇത്. ആഡംബരമായ സെലാര്‍ ടാലെറ്റ്സാണ് ഇവിടുത്തെ പ്രത്യേകത. ഏകദേശം 4,62,000 ഇന്ത്യന്‍ രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കാന്‍ വേണ്ട തുക.

ഹാരി രാജകുമാരന്‍റെയും മീഗന്‍ മാര്‍ക്കിളിന്‍റെയും വിവാഹം 2.9 കോടി കാണികളാണ് ടിവിയില്‍ കണ്ടത്. ഇപ്പോള്‍ അവര്‍ മധുവിധു ആഘോഷിക്കാന്‍ എവിടേക്കാണ് പോകുന്നതെന്നാണ് ഇവരുടെ സ്വകാര്യ ജീവിതത്തില്‍ താല്‍പര്യമുള്ളവരെല്ലാം ഉറ്റുനോക്കുന്നത്. ഏതായാലും TMZ റിപ്പോര്‍ട്ട് പ്രകാരം ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും കാനഡയിലെ ആല്‍ബര്‍ട്ടൈയിലെ യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്ള ജാസ്പര്‍ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഫെയര്‍മോണ്ട് ജാസ്പര്‍ പാര്‍ക്ക് ലോഡ്ജിലാണ് മധുവിധു ആഘോഷിക്കാന്‍ പോകുന്നത്.

700 ഏക്കറില്‍ പരന്നുകിടക്കുന്ന ആഡംബര മൗണ്ടന്‍ റിസോര്‍ട്ടാണ് ഇത്. ആഡംബരമായ സെലാര്‍ ടാലെറ്റ്സാണ് ഇവിടുത്തെ പ്രത്യേകത. ഹാരിയും മേഗനും തിരഞ്ഞെടുത്തത് ദി റോയല്‍ റീട്രീറ്റ് എന്നറിയപ്പെടുന്ന ഔട്ട്ലുക്ക് ക്യാബിനാണ്. 6000 സ്‌ക്വയര്‍ഫീറ്റുള്ള ആറ് ബെഡ് റൂം ക്യാബിന് രാജകീയ സന്ദര്‍ശകരുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. 1939ല്‍ കിംഗ് ജോര്‍ജ്ജ് ആറാമനും ക്വീന്‍ എലിസബത്തും 2005ല്‍ ക്വീന്‍ എലിസബത്ത് II ഉം ഫിലിപ്പ് രാജകുമാരനും ഇവിടം സന്ദര്‍ശിച്ചു. ഏകദേശം 4,62,000 ഇന്ത്യന്‍ രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കാന്‍ വേണ്ട തുക.

ഒരുപാട് പുതിയ സമ്മാനങ്ങളും വിസ്മയങ്ങളുമാണ് ഇവര്‍ക്കായി റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ്, കനേഡിയന്‍, ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി സുരക്ഷ ഒരുക്കുമെന്ന് TMZ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാരിയും മേഗനും ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ ഹണിമൂണ്‍ ആഘോഷത്തിന് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കെയ്റോ: ചരിത്രം ഇവിടെ ഉറങ്ങുകയല്ല, ഉണര്‍ന്നിരിക്കുന്നു

സ്വര്‍ഗത്തിലേക്കുള്ള തീവണ്ടിപ്പാതകള്‍: ലോകത്തിലെ മികച്ച ഏഴ് ട്രെയിന്‍ യാത്രകള്‍

ഈ ചൈനീസ് സഞ്ചാര വഴികള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാം, സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്നവ

ഒരു കാല്‍ ഇന്ത്യയില്‍, മറ്റേത് ബംഗ്ലാദേശില്‍

അതെ, സ്‌കോട്ട്ലന്‍ഡിലെ സ്‌കോച്ചിനെക്കുറിച്ച് തന്നെ….


https://www.azhimukham.com/travel-jaipur-literary-fest-and-travelogue-by-shahina-rafiq/

Leave a Reply

Your email address will not be published. Required fields are marked *

×