UPDATES

യാത്ര

കെയ്റോ: ചരിത്രം ഇവിടെ ഉറങ്ങുകയല്ല, ഉണര്‍ന്നിരിക്കുന്നു

രണ്ട് കോടി ജനസംഖ്യയുള്ള ഈ മഹാനഗരത്തിന്റെ ഓരോ കോണിലും ചരിത്രത്തിന്റെ നിരവധി അവശേഷിപ്പുകളുണ്ട്. ഫറോണിക് സൈറ്റുകള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍, കോപ്ടിക് ചര്‍ച്ചുകള്‍, ആകര്‍ഷകമായ മുസ്ലിം പള്ളികള്‍, സ്മാരകമണ്ഡപങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്.

                       

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോ, സുഗന്ധദ്രവ്യങ്ങളും വൈവിധ്യമാര്‍ന്ന കാഴ്ചകളും ആഘോഷങ്ങളും കൊണ്ട് സമ്പന്നവും ശബ്ദമുഖരിതവുമാണ്. രണ്ട് കോടി ജനസംഖ്യയുള്ള ഈ മഹാനഗരത്തിന്റെ ഓരോ കോണിലും ചരിത്രത്തിന്റെ നിരവധി അവശേഷിപ്പുകളുണ്ട്. ഫറോണിക് സൈറ്റുകള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍, കോപ്ടിക് ചര്‍ച്ചുകള്‍, ആകര്‍ഷകമായ മുസ്ലിം പള്ളികള്‍, സ്മാരകമണ്ഡപങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്.

തലയില്‍ സ്‌കാര്‍ഫ് അണിഞ്ഞ, മനോഹരമായി കണ്ണെഴുതിയ സ്ത്രീകള്‍ കുട്ടികളുമായി നഗരവീഥികളിലൂടെ നടക്കുന്നത് കാണാം. പരമ്പരാഗത വേഷമായ ഗലബിയ ധരിച്ച പുരുഷന്മാര്‍ ഹൂക്ക വായില്‍ വെച്ച് കഫേകളില്‍ ഇരിക്കുന്നത് കാണാം. കാമികേസ് വാഹനങ്ങളും ഒരു കുടുംബത്തിലെ നാല് പേര്‍ സ്‌കൂട്ടറുകളില്‍ പോകുന്നതും, പച്ചക്കറികള്‍ കൊണ്ടു പോകുന്ന ഉന്തുവണ്ടികളും ഒക്കെ ഇവിടെ പതിവ് കാഴ്ചകളാണ്. ”മിഡില്‍ ഈസ്റ്റിലെ സാംസ്‌കാരിക-കലാ കേന്ദ്രമായ കെയ്റോ അല്‍-ദുന്യ’ അല്ലെങ്കില്‍ ‘ലോകത്തിന്റെ മാതാവെന്നാണ് അറിയപ്പെടുന്നത്’. കെയ്റോയിലെ ഒരു പ്രധാന കേന്ദ്രമാണ് തഹ്രീര്‍ സ്‌ക്വയര്‍.

1860ല്‍ സൂയസ് കനാല്‍ സഞ്ചാരപാതയായി നിലവില്‍ വന്ന അതേ വര്‍ഷമാണ് ഇതും പണിതത്. 1919 ബ്രിട്ടീഷുകാരില്‍ നിന്നും ഈജിപ്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ പേര്. ഇത് ഒരു പ്രധാന ട്രാഫിക് സര്‍ക്കിളാണ്. താഹിര്‍ എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. എന്നാല്‍ സ്‌ക്വയര്‍ ഒരു നൂറ്റാണ്ടില്‍ അധികമായി കെയ്റോയുടെ ഹൃദയഭാഗമാണ്. ഹോസ്നി മുബാറക് ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു തഹ്രീര്‍ സ്ക്വയര്‍.

കെയ്‌റോയുടെ ചരിത്രത്തെ പറ്റി വിശദമായി അറിയണമെങ്കില്‍ ഇവിടുത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശിയ്ക്കണം. താഹിര്‍ സ്‌ക്വയറിന് അപ്പുറം സ്ഥിതി ചെയ്യുന്ന ഈജിപ്ഷ്യന്‍ മ്യൂസിയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാന്‍ഡ്സ്റ്റോണ്‍ കെട്ടിടമാണ്. അവിടെ തുത്തഖാമന്റെ നിധിയും, ഫറവൊയുമായി ബന്ധപ്പെട്ട ശേഖരങ്ങളുമൊക്കെ കാണാം. തുത്തഖാമന്റെ കഥ വളരെ അദ്ഭുതപ്പെടുത്തുന്നതാണ്. ഇതേ പറ്റി ഗൈഡ് വിവരിക്കുന്നത് ഇങ്ങനെ –

”രാജാവിന്റെ കിരീടം അണിയുമ്പോള്‍ ഈ ബാലന് വെറും ഒന്‍പത് വയസ്സായിരുന്നു പ്രായം. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായിരുന്നു ഇദ്ദേഹം. കൗമാര ഘട്ടത്തില്‍ അദ്ദേഹം അപ്രത്യക്ഷനാകുകകയും, എങ്ങനെ മരിച്ചുവെന്നതിനെ കുറിച്ചും ആര്‍ക്കും അറിവുമില്ല”. ആഭരണങ്ങള്‍, മുഖാവരണം, പ്രതിമകള്‍, മമ്മികള്‍, നിധികള്‍, പുരാവസ്തുക്കള്‍ എന്നിവയെല്ലാം വിവിധ മുറികളിലായി ഉണ്ട്.

ഫറവോയുടെ വിചിത്രമായ കാഴ്ചകള്‍ കാണുമ്പോള്‍ നമ്മള്‍ ഒരു ആയിരം വര്‍ഷമെങ്കിലും പിന്നിലേക്ക് പോകും. റോയല്‍ മമ്മി റൂമില്‍ വീപ്പയ്ക്കകത്ത് വച്ചിരിക്കുന്ന കറുത്ത് ചുക്കിച്ചുളുങ്ങിയ മമ്മികള്‍ കാണാം. കുറച്ച് സമയം ഇവിടെ ചിലവഴിച്ചപ്പോള്‍ ഇരുണ്ട വെളിച്ചത്തിലെ പ്രേതത്തിന്റെ കാഴ്ചകള്‍ ഭീതിയുണര്‍ത്തിയേക്കാം.

ഈജിപ്ഷ്യന്‍ മ്യൂസിയം എല്ലാ മ്യൂസിയങ്ങളേക്കാളും ബൃഹത്തായതാണ്. അതേസമയം നഗരത്തിലെ ചെറിയ മ്യൂസിയങ്ങളായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, അഗ്രിക്കള്‍ച്ചറല്‍ മ്യൂസിയം, കോപ്റ്റിക് മ്യൂസിയം എന്നിവയും 5000 വര്‍ഷം പഴക്കമുള്ള ഈജിപ്ത്യന്‍ ചരിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയങ്ങളാണ്. യുനെസ്‌കോ ലോക പൈതൃക കേന്ദ്ര പട്ടികയില്‍ ഇടം നല്‍കിയ നഗരമാണ് കെയ്റോ. ഇബെന്‍ തുലുന്‍, അല്‍-ഹക്കിം എന്നീ പള്ളികള്‍, പഴയ മദ്രസകള്‍, സ്മാരകമണ്ഡപങ്ങള്‍, തിരക്കേറിയ വഴികള്‍, കടകള്‍ എന്നിവയൊക്കെ ഇവിടെ ആകര്‍ഷകമായ കാഴ്ചയൊരുക്കുന്നു.

1382 മുതല്‍ സാധനങ്ങള്‍ വില്‍ക്കുകയും, വാങ്ങുകയും, വില പേശുകയും ചെയ്യുന്നൊരു വലിയ വാണിജ്യ-വ്യവസായ കേന്ദ്രമാണ് കെയ്റോ. സാംസ്‌കാരികമായ കൂടുതല്‍ അറിവിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലയും വ്യവസായവും ഒരുമിക്കുന്ന ഖാന്‍ എല്‍-ഖാലില്‍ ബസാറിലേക്ക് ഞങ്ങള്‍ പോയി. വിവിധ തരം കരകൗശലം, ആഭരണങ്ങള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ എല്ലാ കടകളിലും ലഭ്യമാണ്. വാലറ്റുകള്‍, നെക്ലേസുകള്‍, ഗൊറില്ല മാസ്‌കുകള്‍, പ്രാര്‍ത്ഥന വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങള്‍, കച്ചവടക്കാര്‍ കൊണ്ടുനടന്ന് വില്‍ക്കുന്നു. അത്തറിന്റെ മണം അന്തരീക്ഷത്തില്‍ പരന്ന് കിടക്കുന്നു.

ഗിസയിലെ പിരമിഡുകള്‍ ആകര്‍ഷമാണ്. നഗരത്തിന്റെ പുറത്ത് നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും മനോഹരമായ മനുഷ്യനിര്‍മ്മിതികളില്‍ ഒന്നാണിത്. തുറസായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആംഫി തിയേറ്റര്‍ നൂറ്റാണ്ടുകളായി പ്രാചീന ഈജിപ്തിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും ഒരു അടയാളമാണ്. പിരമിഡില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന മരുഭൂമി അതിമനോഹരമായ കാഴ്ചയൊരുക്കുന്നു.

കെയ്റോയുടെ പുറത്തേക്ക് പോകുമ്പോള്‍ മരുഭൂമിയില്‍ നിന്ന് പൊങ്ങി വന്ന ദൈവത്തിന്റെ രൂപം പോലെ ഗിസയിലെ ബൃഹത് സ്ഫിംഗ്സ് കാണാം. ഞങ്ങളുടെ കാര്‍ ആ സ്ഥലത്തേക്കെത്തിയപ്പോള്‍ കാറിനുള്ളില്‍ നിന്ന് ചിത്രമെടുക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടി. മനുഷ്യനേക്കാള്‍ വലിപ്പമുള്ള സിംഹത്തിന്റെ പാദത്തിനും ഈജിപ്ഷ്യന്‍ ലിഖിതങ്ങള്‍ക്കും അടുത്ത് നില്‍ക്കുമ്പോള്‍ ഫറവൊയുടെ ഭൂമിയില്‍ നില്‍ക്കുന്ന അനുഭവമാണ് കിട്ടുന്നതെന്ന് പല സഞ്ചാരികളും പറയുന്നു. സിംഹത്തിന്റെ ഉടലും രാജകീയ തലക്കെട്ടുകളോടെയുള്ള മനുഷ്യന്റെ തലയുമാണ് ഈ ബൃഹത് സ്ഫിംഗ്്സിന്. ഷെപ്രേന്‍ പിരമിഡിന്റെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചില്‍ മൂലം തല സിംഹത്തിന്റെ ഉടലിനെക്കാളും ചെറുതാണ്. ഒറ്റക്കല്‍ കൊണ്ട് നിര്‍മ്മിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ, നൈല്‍ നദിയില്‍ പോയില്ലെങ്കില്‍ കെയ്റോ യാത്ര പൂര്‍ണമാകില്ല. നഗരത്തിലേക്ക് ഒഴുകുന്ന ഈ നദി പിന്നീട് രണ്ടായി തിരിയുന്നു. പാരമ്പര്യ യാത്രാ ബോട്ടായ ഫെലൂക്കയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം മുഴുവനും യാത്ര ചെയ്യാം. ഈ നദി കൂടുതല്‍ ഭംഗിയാര്‍ജ്ജിക്കുന്ന സന്ധ്യാനേരത്ത് നടത്തുന്ന ബോട്ടിംഗ് കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കും. രാത്രിയില്‍ നദീതീരം വെളിച്ചത്താല്‍ തിളങ്ങുന്ന കാഴ്ച കാണാന്‍ സഞ്ചാരികളില്‍ അധികം പേരും വൈകുന്നേരത്തെ യാത്രയാണ് തിരഞ്ഞെടുക്കുക. ബോട്ടിനകത്ത് തനൗറ നര്‍ത്തകനും അറബിക് ഡ്രെമ്മായ ദര്‍ബുക്കയുടെ താളത്തില്‍ നൃത്തം ചെയ്യുന്ന ഒരു ബെല്ലി നര്‍ത്തകിയും ഉണ്ടായേക്കാം. ഈജിപ്ഷ്യന്‍ വിഭവമായ ഷവര്‍മ, ഫുല്‍, കുഷാരി, എന്നിവ അത്താഴത്തിനുണ്ടാകും. പകലിനേക്കാള്‍ സായാഹ്നങ്ങളും രാത്രികളുമാണ് ആഘോഷങ്ങള്‍ക്ക് നിറവ് നല്‍കുക.

ഹാരിയും മേഗനും ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത് കാനഡയിലെ റിസോര്‍ട്ടില്‍

Share on

മറ്റുവാര്‍ത്തകള്‍