UPDATES

രണ്ടായി പിരിഞ്ഞ് ഗോദ്‌റെജ്

127 വർഷം പഴക്കമുള്ള ബിസിനസ് സാമ്രാജ്യം വിഭജിച്ചു

                       

ഒരു ഒരു നൂറ്റാണ്ടിലേറെയെയായി ബിസിനസ് സാമ്രാജ്യം വാഴുന്ന ഗോദ്‌റെജ് വിഭജനത്തിന് കരാർ ഒപ്പിട്ടു. ഗൃഹോപകരണങ്ങളുടെ ഉത്പാദനം മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ് ഗോദ്‌റെജ്. 127 വർഷങ്ങളുടെ പഴക്കം ചെന്ന കൂട്ടായ്മയെ സൗഹാർദ്ദപരമായി വിഭജിക്കാനാണ് ഗോദ്‌റെജ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികൾ ഉൾപ്പെടുന്ന ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെ നിയന്ത്രണം ആദി ഗോദ്‌റെജും സഹോദരൻ നാദിറും നിലനിർത്തും. അതേസമയം, അവരുടെ സഹോദരന്മാരായ ജംഷിദും സ്മിതയും ഗോദ്‌റെജ് & ബോയ്‌സ് അതിൻ്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ഒപ്പം മുംബൈയിലെ പ്രധാന സ്വത്തുക്കൾക്കും അവകാശിയാകും. ഒരു വശത്ത് ആദിയും നാദിറും മറുവശത്ത് ജംഷിദും സ്മിതയും അടങ്ങുന്ന സംഘം ഔദ്യോഗികമായി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു വെന്നാണ് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.

ഫർണിച്ചർ, ഐടി സോഫ്‌റ്റ്‌വെയർ തുടങ്ങി എയ്‌റോസ്‌പേസ്, വ്യോമയാന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വ്യവസായങ്ങളിൽ സാന്നിധ്യമുള്ള ഗോദ്‌റെജ് & ബോയ്‌സിന്റെയും അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്‌റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിനെ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായി ജംഷിദ് ഗോദ്‌റെജ് നിയന്ത്രിക്കും. അദ്ദേഹത്തിൻ്റെ സഹോദരി സ്മിതയുടെ മകളായ നൈരിക ഹോൾക്കർ എക്സിക്യൂട്ടീവ് ഡയറക്ടറാകും.

The Godrej family has sealed the deal to amicably split the 127-year-old conglomerate

അതേസമയം, ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗോദ്‌റെജ് അഗ്രോവെറ്റ്, ആസ്‌ടെക് ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടുന്ന ഗോദ്‌റെജ് ഇൻഡസ്‌ട്രീസ് ഗ്രൂപ്പ് – ചെയർപേഴ്സണായി നാദിർ ഗോദ്‌റെജ് ആദിയും നാദിറും അവരുടെ അടുത്ത കുടുംബങ്ങളും ചേർന്നാണ് നിയന്ത്രിക്കുക. ആദിയുടെ മകൻ പിറോജ്‌ഷ ഗോദ്‌റെജ് ജിഐജിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണായിരിക്കുമെന്നും നാദിറിൻ്റെ പിൻഗാമിയായി 2026 ഓഗസ്റ്റിൽ ചെയർപേഴ്‌സണാകുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഗോദ്‌റെജ് കമ്പനികളിലെ ഓഹരി ഉടമകളുടെ ഉടമസ്ഥാവകാശം പുനഃക്രമീകരിക്കൽ എന്നാണ് ഈ വിഭജനത്തെ ഗോദ്‌റെജ് കുടുംബം വിശേഷിപ്പിച്ചത്.

“ഗോദ്‌റെജ് കുടുംബാംഗങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങൾ അംഗീകരിച്ചുകൊണ്ട് ഒത്തൊരുമ നിലനിർത്തുന്നതിനും, ഉടമസ്ഥതയെ മികച്ച രീതിയിൽ വ്യാപിപ്പിക്കുന്നതിനുമാണ് ഈ ക്രമീകരണം നടത്തിയത്. തുല്യവും വളരെ ശ്രദ്ധാപൂർവ്വവുമാണ് പുനർവിന്യാസം എത്തിയിരിക്കുന്നത്,” അതിൽ പറയുന്നു. പുനർക്രമീകരണം എല്ലാവർക്കും ഉപകാരപ്പെടുമെന്നും ദീർഘകാല മൂല്യം ഉറപ്പുവരുത്തുകയും ചെയ്യും എന്നാണ് ഗോദ്‌റെജ് കുടുംബം പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ്, സ്വത്തുക്കളിൽ കൂടുതലും, ഗോദ്‌റെജ് & ബോയ്‌സിന് (ജി&ബി) കീഴിൽ തന്നെ തുടരും.

ആദി നിലവിൽ ഗോദ്‌റെജ് ഗ്രൂപ്പിൻ്റെ ചെയർമാനാണ്, അദ്ദേഹത്തിൻ്റെ സഹോദരൻ നാദിർ ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെയും ഗോദ്‌റെജ് അഗ്രോവെറ്റിൻ്റെയും ചെയർമാനാണ്. അവരുടെ ബന്ധുവായ ജംഷിദ് ഗോദ്‌റെജ് & ബോയ്സ് മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാനാണ്.
ബന്ധപ്പെട്ട റെഗുലേറ്ററി അനുമതികൾ ലഭിച്ചതിന് ശേഷമായിരിക്കും പുനഃക്രമീകരണം നടപ്പാക്കുകയെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

“ഇന്ത്യയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് 1897-ലാണ് ഗോദ്‌റെജ് സ്ഥാപിതമായത്. പുതിയ ഉടമ്പടിയിലൂടെ, വ്യത്യസ്ത ബിസിനസ്സ് മേഖലകളിലുടനീളം നൂതന മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും എന്നാണ് പിളർപ്പിനെക്കുറിച്ച് ജംഷിദ് ഗോദ്‌റെജ് പ്രതികരിച്ചത്.

1897 ലാണ് ഗോദ്‌റെജ് സ്ഥാപിതമായത്, നീണ്ട 125 വർഷങ്ങൾക്ക് ശേഷവും കമ്പനിയുടെ അടിസ്ഥാനമായി നിലനിൽക്കുന്ന വിശ്വാസം, ബഹുമാനം, വികസനം എന്നിവയുടെ സ്ഥായിയായ മൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടാണ് തുടർന്ന് വന്നിട്ടുള്ളത്. ഈ പൈതൃകം ഇനിയും ശ്രദ്ധയോടെ തുടരാൻ കഴിയുമെന്നാണ് നാദിർ ഗോദ്‌റെജ് പറഞ്ഞത്.

1897 ൽ അഭിഭാഷകനായിരുന്ന അർധഷിർ ഗോദ്റെജും അദ്ദേഹത്തിൻറെ സഹോദരൻ പിർജോഷ ഗോദ്റെജും ചേർന്നാണ് ഗോദ്റെജ് എന്ന വൻവൃക്ഷത്തിന്‌ തുടക്കം കുറിക്കുന്നത്. പൂട്ടുകളിൽ നിന്നായിരുന്നു തുടക്കം. അർധഷിറിന് മക്കളില്ലാതിരുന്നതിനാൽ പിർജോഷയുടെ മക്കളായ ആദിയും നാദിറും, ഇളയ മകൻ നവലിൻറെ മക്കളായ ജംഷദും സ്മിതയും അവകാശികളായത്.

 

content summary : Godrej family seals deal to split 127-year-old conglomerate

Share on

മറ്റുവാര്‍ത്തകള്‍