June 15, 2026 |
Share on

യുഡിഎഫ് അടിയന്തിര യോഗം ഇന്ന്

അഴിമുഖം പ്രതിനിധി യുഡിഎഫ് കക്ഷിനേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞ് 2.30ന് ക്ലിഫ് ഹൗസിലാണ് യോഗം. ഇടതുമുന്നണിയുടെ സമരത്തെ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. കൂടാതെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും വിപുലമായ യോഗം ചേരാനും ധാരണയുണ്ട്. ഇതിന്റെ തീയതിയും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. തിരുവനന്തപുരത്ത് യുഡിഎഫ് കഴിഞ്ഞ ദിവസം വിശദീകരണ യോഗം ചേര്‍ന്നിരുന്നു. വനിതാ അംഗങ്ങളെ അക്രമിച്ചു എന്ന പ്രചരണം ശക്തമായി തുടരുന്നതും, നിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ചയായി സമരം മുന്നോട്ട് […]

അഴിമുഖം പ്രതിനിധി

യുഡിഎഫ് കക്ഷിനേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞ് 2.30ന് ക്ലിഫ് ഹൗസിലാണ് യോഗം. ഇടതുമുന്നണിയുടെ സമരത്തെ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. കൂടാതെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും വിപുലമായ യോഗം ചേരാനും ധാരണയുണ്ട്. ഇതിന്റെ തീയതിയും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

തിരുവനന്തപുരത്ത് യുഡിഎഫ് കഴിഞ്ഞ ദിവസം വിശദീകരണ യോഗം ചേര്‍ന്നിരുന്നു. വനിതാ അംഗങ്ങളെ അക്രമിച്ചു എന്ന പ്രചരണം ശക്തമായി തുടരുന്നതും, നിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ചയായി സമരം മുന്നോട്ട് കൊണ്ടു പോകുന്നതുമാണ് അടിയന്തിരമായി വിശദീകരണയോഗം വിളിച്ച് ചേര്‍ക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×