UPDATES

താപനില റെക്കോര്‍ഡുകള്‍ തകര്‍ത്ത് 2024; വെല്ലുവിളികള്‍ക്ക് തയ്യാറെടുക്കാന്‍ മുന്നറിയിപ്പ്‌

ഇതുവരെ തകർത്തത് 15 ഹീറ്റ് റെക്കോർഡുകൾ

                       

2024 ൽ ഇതുവരെ 15 താപനില റെക്കോർഡുകൾ തകർത്തതായി പ്രമുഖ കാലാവസ്ഥാ ചരിത്രകാരൻ മാക്സിമിലിയാനോ ഹെരേര. ആർട്ടിക് മുതൽ ദക്ഷിണ പസഫിക് വരെയുള്ള നിരീക്ഷണ സ്റ്റേഷനുകളിൽ ശേഖരിച്ച  വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇതുവരെ 130 പുതിയ ദേശീയ പ്രതിമാസ താപനില റെക്കോർഡുകളും പതിനായിരക്കണക്കിന് ഉയർന്ന പ്രാദേശിക  താപനിലയുമാണ് രേഖപ്പെടുത്തിയത്. തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ട്രാക്ക് ചെയ്യുന്ന കാലാവസ്ഥാ ചരിത്രകാരനാണ് മാക്സിമിലിയാനോ ഹെരേര. heat records broken 2024 

‘2024 ലെ ആദ്യ ആറ് മാസത്തിനുള്ളിൽ തകർന്ന താപനില റെക്കോർഡുകളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നാം അനുഭവിക്കുന്ന കടുത്ത ചൂട് മുൻ കാലങ്ങളിലേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്, 2024 ഫെബ്രുവരി മുതൽ ജൂലൈ വരെ, ഇത് വരെ കാണാത്ത തരത്തിലാണ് താപനിലയുടെ റെക്കോർഡുകൾ തകർത്തത്.

ഈ പ്രവണത ആശങ്കാജനകമാണ്, കാരണം ഇത് പസഫിക് സമുദ്രത്തെ ചൂടാക്കുകയും ലോകമെമ്പാടുമുള്ള താപനില ഉയർത്തുകയും ചെയ്യും. എൽ നിനോ പ്രതിഭാസത്തിനൊപ്പം ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുക, മരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഈ കൊടും ചൂടിന് കാരണം. ഫെബ്രുവരി മുതൽ എൽ നിനോ ദുർബലമായെങ്കിലും ചൂടിൽ നിന്ന് കാര്യമായ ആശ്വാസം നൽകിയിട്ടില്ല, എന്നും മാക്സിമിലിയാനോ ഹെരേര പറയുന്നു.

ജൂൺ 20-ന് മെക്‌സിക്കോയിലെ ഏറ്റവും ഉയർന്ന താപനിലയായ 52 ഡിഗ്രി സെൽഷ്യസാണ് ടെപാച്ചെയിൽ രേഖപ്പെടുത്തിയത്. അതേസമയം, ലോകത്തിൻ്റെ മറുവശത്ത്, ഓസ്‌ട്രേലിയയിലെ കൊക്കോസ് ദ്വീപുകൾ ഏപ്രിൽ 7-ന് 32.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് രേഖപ്പെടുത്തി, ഈ വർഷം ഇത് മൂന്നാം തവണയാണ് കൊക്കോസ് ദ്വീപിൽ 32.8 ഡിഗ്രി സെൽഷ്യസിൽ താപ നില രേഖപ്പെടുത്തുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഭൂമി പര്യാപ്തമല്ല 

ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂൺ 7 ന്, ഈജിപ്ത്തിലെ അസ്വാനിൽ 50.9 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനില രേഖപ്പെടുത്തി. ചാഡ് ഫയയിൽ 48 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിലെത്തുകയും ചെയ്തു. മെയ് ഒന്നിന് ഘാന നവ്‌റോംഗിൽ 44.6 ഡിഗ്രി സെൽഷ്യസും, ലാവോസ് താ ഗോണിൽ 43.7 ഡിഗ്രി സെൽഷ്യസും പുതിയ റെക്കോർഡാണ്. കഴിഞ്ഞ 15 മാസമായി ഉഷ്ണമേഖലാ പ്രദേശങ്ങൾ എല്ലാ ദിവസവും താപനിലയിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് മാക്സിമിലിയാനോ ഹെരേര പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി കാലാവസ്ഥാ രേഖകൾ ട്രാക്ക് ചെയ്യുന്ന കോസ്റ്റാറിക്കൻ സ്വദേശിയായ മാക്സിമിലിയാനോ ഹെരേര, ആഗോള താപനില നിരീക്ഷണത്തിൽ വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. മാക്സിമിലിയാനോ 2007 മുതൽ, വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) അന്താരാഷ്ട്ര റെക്കോർഡുകൾ ശേഖരിക്കുകയും അവ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം, വിവിധ സംഘടനകൾ ദേശീയ, പ്രാദേശിക രേഖകൾ പതിവായി അപ്ഡേറ്റും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ കണ്ടെത്തലുകളെല്ലാം അതിവേഗം ചൂടാകുന്ന ലോകത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ലക്ഷണങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു, ചില റെക്കോർഡുകൾ ചാർട്ടുകൾ തകർക്കുക മാത്രമല്ല, വേഗത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

വ്യാവസായിക കാലത്തെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കൂടുതലുള്ള താപനില, പുതിയ പ്രതിമാസ താപനില റെക്കോർഡ് സ്ഥാപിക്കുന്ന തുടർച്ചയായ 13-ാം മാസമായിരുന്നു ജൂൺ എന്ന് കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇത് കൂടുതൽ തീവ്രമായ ഉഷ്ണതരംഗം, കനത്ത മഴ, വരൾച്ച, മഞ്ഞുപാളികൾ ഉരുകൽ, കടൽ ഹിമപാതങ്ങളും ഹിമാനികളും ചുരുങ്ങൽ, സമുദ്രനിരപ്പ് ഉയരൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്തു.

2024 ൽ കുറഞ്ഞത് 10 രാജ്യങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) റിപ്പോർട്ട് ചെയ്തു. നിലവിലെ തീവ്ര കാലാവസ്ഥ അവസാനിച്ചാലും, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് നിർത്തിയില്ലെങ്കിൽ, കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് കോപ്പർനിക്കസിൻ്റെ ഡയറക്ടർ കാർലോ ബ്യൂണ്ടെമ്പോ പറഞ്ഞു. ഇതുവരെ, തണുപ്പിൻ്റെ പ്രതീക്ഷകൾ യാഥാർത്ഥ്യമായിട്ടില്ല. കോപ്പർനിക്കസ് ഇആർഎ5 ഉപഗ്രഹത്തിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം ജൂലൈ 22 ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിനം. തീവ്രമായ കാലാവസ്ഥ ജനങ്ങളെയും മറ്റ് ജീവജാലങ്ങളെയും കാര്യമായ സമ്മർദ്ദത്തിലാക്കുകയും ദുർബലരാക്കുകയും ചെയ്യുന്നുവെന്നും ഭാവിയിലെ വെല്ലുവിളികൾക്കായി തയ്യാറെടുക്കാനും മാക്സിമിലിയാനോ ഹെരേര പറയുന്നു. heat records broken 2024 

contet summary;  Unprecedented number of heat records broken around world this year

Share on

മറ്റുവാര്‍ത്തകള്‍