July 14, 2026 |
Share on

30 മനുഷ്യരെ കൊന്നു ഭക്ഷിച്ചുവെന്നു കരുതുന്ന റഷ്യന്‍ ദമ്പതികള്‍ പിടിയില്‍

സ്ത്രിയുടെ മാംസഭാഗങ്ങള്‍ ബാഗില്‍ നിന്നും ലഭിച്ചതായി റഷ്യന്‍ ഔദ്യോഗിക മാധ്യമം

1999 മുതല്‍ 30 മനുഷ്യരെ ഭക്ഷിച്ചുവെന്നു കരുതുന്ന റഷ്യന്‍ ദമ്പതികള്‍ പോലീസ് പിടിയിലായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയിലെ ക്രാസ്നോഡര്‍ നഗരത്തിലാണ് സംഭവം. ഇവര്‍ കൊലപ്പെടുത്തി ഭക്ഷിച്ച ഏഴുപേരെ തിരിച്ചറിയാനായെന്നും പൊലിസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദിമിത്രി ഭക്ഷീവ, ഭാര്യ നെതാലിയ ഭക്ഷീവ എന്നിവരാണ് പിടിയിലായത്.

തുണ്ടുകളായി കിടക്കുന്ന ഒരു സ്ത്രീയുടെ മാംസം കഷ്ണങ്ങള്‍ക്കരികെ 35 വയസുകാരന്‍ ഫോട്ടോ പോസ് ചെയ്യുന്ന പടം മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് നരഭോജി ദമ്പതികളെ കണ്ടെത്താനായതെന്നും പൊലിസ് പറഞ്ഞു.

സ്ത്രിയുടെ മാംസഭാഗങ്ങള്‍ ബാഗില്‍ നിന്നും ലഭിച്ചതായും റഷ്യന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മാംസ തുണ്ടുകള്‍ക്കിടയില്‍ നിന്നും താന്‍ സെല്‍ഫിയെടുത്തതാണ് കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്നും യുവാവ് പറഞ്ഞതായും വാര്‍ത്തയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×