July 04, 2026 |
Share on

ശിവകാർത്തികേയനെ വെല്ലുവിളിച്ച് നയൻതാര; ‘മിസ്റ്റർ ലോക്കൽ’ ടീസർ പുറത്ത്

ബോസ് എങ്കിറ ബാസ്കരൻ, അഴക്‌രാജ,​ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എം.രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ശിവകാർത്തികേയൻ നായകനായെത്തുന്ന എറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ലോക്കൽ. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായിക. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ടീസർ എത്തിയിരിക്കുകയാണ്.

ചിത്രത്തിൽ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.വി എന്റർടെയിൻമെന്റിന്റെ സി.ഇ.ഒ കീർത്തന വാസുദേവായി നയൻതാരെയത്തുമ്പോൾ മനോഹർ അഥവാ മിസ്റ്റ‌ർ ലോക്കലായി ശിവകാർത്തികേയനെത്തുന്നു.

ശിവ മനസിലെ ശക്തി, ബോസ് എങ്കിറ ബാസ്കരൻ, അഴക്‌രാജ,​ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എം.രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ സൂപ്പർ ബ്ലാസ്റ്റ‌ർ ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് മിസ്റ്റ‌ർ ലോക്കൽ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×