June 04, 2026 |
Share on

എം ആര്‍ വാക്സിനേഷന്‍: കൊച്ചു ഗായിക ശ്രേയയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

സംസ്ഥാനത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

സംസ്ഥാനത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. ഒന്‍പതുമാസം മുതല്‍ 15 വയസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ദേശീയ പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി നല്‍കിയ മീസില്‍സ് വാക്‌സിനേഷനു പുറമെ ഒരു അധിക ഡോസ് എം.ആര്‍ വാക്‌സിന്‍ നല്‍കുക വഴി മീസില്‍സിനെ(അഞ്ചാംപനി) ഭൂമുഖത്തു നിന്നു തുടച്ചുനീക്കുകയും റൂബെല്ലയെ (ജര്‍മന്‍ മീസില്‍സ്) നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ വഴി് നിശ്ചിത ദിനങ്ങളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പു നല്‍കും

ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കൊച്ചു ഗായിക ശ്രേയയയുടെ വീഡിയോ ശ്രദ്ധേയമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×