June 06, 2026 |
Share on

ചായയടിക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്, ദേശസ്നേഹിയായ മോദിജി; ‘പി എം നരേന്ദ്രമോദി’ ട്രെയിലറെത്തി

‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.

നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്ര മോദി’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.  ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയായി എത്തുന്നത്. മോദിയുടെ ചെറുപ്പകാലം മുതൽ രാഷ്ട്രീയപ്രവേശനം വരെയുള്ള വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.


‘മേരികോം’, ‘സരബ്ജിത്ത്’ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ‘പി എം നരേന്ദ്ര മോദി’ നേരത്തേ പ്രഖ്യാപിച്ചതിനും ഒരാഴ്ച മുമ്പ് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ അഞ്ചിന് തന്നെ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×