June 04, 2026 |
Share on

’96’ ന് ശേഷം സര്‍വൈവല്‍ ത്രില്ലറുമായി തൃഷ എത്തുന്നു; ‘പരമപഥം വിളയാട്ട്’ ട്രെയിലർ കാണാം

തൃഷയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്

96ന് ശേഷം തൃഷ നായികയായി എത്തുന്ന പുതിയ ചിത്രം പരമപഥം വിളയാട്ടിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. താരത്തിന്റെ മുപ്പത്തിയാറാമത്തെ പിറന്നാള്‍ ദിനത്തിലായിരുന്നു ട്രെയ്‌ലര്‍ പുറത്തുവിട്ടത്. തൃഷയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷമാണ് തൃഷക്ക്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ഈ പ്രധാന കഥാപാത്രം. കെ. തിരുജ്ഞാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×