July 08, 2026 |
Avatar
അഴിമുഖം
Share on

ബഷീറിനെ ഓര്‍മിച്ചപ്പോള്‍ ‘പാത്തുമ്മയുടെ ആട്’ എത്തി; കുട്ടികളോട് കൂട്ടുകൂടാന്‍

കുട്ടികള്‍ ആട്ടിന്‍കുട്ടിയുമായി ചങ്ങാത്തതിലാവുകയും കളിക്കുകയുമൊക്കെ ചെയ്ത് ബഷീര്‍ അനുസ്മരണം അവിസ്മരണീയമാക്കുകയും ചെയ്തു

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തില്‍ താരമായത് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായിരുന്നു. കരിവെള്ളൂര്‍ കുണിയന്‍ കെ.കെ.ആര്‍ നായര്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളിലെ ബഷീര്‍ അനുസ്മരണ പരിപാടിയിക്കിടെയായിരുന്നു കൗതുകമുണര്‍ത്തുന്ന സംഭവം അരങ്ങേറിയത്.

അനുസ്മരണത്തില്‍ പ്രധാന അധ്യാപകന്‍ കെ വിജയന്‍ ‘പാത്തുമ്മയുടെ ആട്’-നെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു ആട്ടിന്‍ കുട്ടി കടന്നു വരുകയും കൃസൃതികള്‍ കാട്ടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ആട്ടിന്‍കുട്ടിയുമായി ചങ്ങാത്തതിലാവുകയും കളിക്കുകയുമൊക്കെ ചെയ്ത് ബഷീര്‍ അനുസ്മരണം അവിസ്മരണീയമാക്കുകയും ചെയ്തു.

(ചിത്രം- ദേശാഭിമാനി)

Leave a Reply

Your email address will not be published. Required fields are marked *

×