June 04, 2026 |
Share on

പോലീസ് ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ട് പോകും: വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിക്കേണ്ട ഗതികേടില്‍ ഹസന്റെ സമരം

പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് അറസ്റ്റ് വരിക്കാന്‍ പ്രവര്‍ത്തകന്റെ ഉപദേശം

പോലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിക്കേണ്ട ഗതികേടില്‍ കെപിസിസി താല്‍ക്കാലിക അധ്യക്ഷന്‍ എംഎം ഹസന്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വീഡിയോ കണ്ട് ഹസനെ പരിഹസിച്ച് ചിരിക്കുകയാണ് എല്ലാവരും.

വരാപ്പുഴ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കളക്ടറേറ്റില്‍ നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായികരുന്നു ഹസന്‍. എന്നാല്‍ ഉപരോധം അവസാനിപ്പിക്കാന്‍ സമയമായിട്ടും പോലീസുകാര്‍ ആരും അറസ്റ്റ് ചെയ്യാനെത്തിയില്ല. ഒടുവില്‍ അതുവഴി കടന്നുപോയ ഒരു പോലീസുകാരനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കാനായി ശ്രമം. പോലീസുകാരന്‍ ‘മുങ്ങാതിരിക്കാന്‍’ ഹസന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ബലമായി പിടിക്കുകയും ചെയ്തു.

ജീപ്പ് എടുത്തിട്ട് വരാമെന്ന് പറഞ്ഞ പോലീസുകാരന്‍ മുങ്ങിക്കളയുകയും ചെയ്തു. കാത്തിരിപ്പ് പിന്നെയും തുടര്‍ന്നു. അങ്ങനെയാണെങ്കില്‍ നമുക്ക് പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്നായി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഉപദേശം. എങ്ങനെയെങ്കിലും ജീപ്പില്‍ കയറി രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു ഹസന്റെ അവസ്ഥ. എന്നാല്‍ ഇതെല്ലാം ചാനല്‍ കാമറയില്‍ പതിയുന്നത് ആരും ശ്രദ്ധിച്ചതുമില്ല.

https://www.azhimukham.com/opinion-what-congress-did-to-mmhassan/

Leave a Reply

Your email address will not be published. Required fields are marked *

×