June 04, 2026 |
Share on

ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ കല്ലേറും കൈയാങ്കളിയും/ വീഡിയോ

ഇന്ത്യന്‍ ഭാഗത്തേക്ക് ചൈനീസ് പട്ടാളത്തിന്റെ പെട്രോളിംഗ് സംഘം കടന്നുകയറിയതാണ് പ്രശ്നമെന്നാണ് സൈനിക വൃത്തങ്ങള്‍

അടുത്ത കാലത്തെങ്ങും ഏറ്റുമുട്ടലുകളുണ്ടായിട്ടില്ലാത്ത ലഡാക്ക് മേഖലയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ആദ്യമായി കല്ലേറും കൈയാങ്കളിയും നടന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഇന്ത്യയും ചൈനയും ഒരുപോലെ ഉടമസ്ഥത കൈയാളുന്ന ലഡാക്കിലെ മനോഹരമായ പാങ്ഗോങ് തടാകത്തിലെ ഇന്ത്യന്‍ ഭാഗത്തേക്ക് ചൈനീസ് പട്ടാളത്തിന്റെ പെട്രോളിംഗ് സംഘം കടന്നുകയറിയതാണ് പ്രശ്നമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

Also Read: ഇന്ത്യ-ചൈന സംഘര്‍ഷം വ്യാപിക്കുമ്പോള്‍; ലഡാക്കില്‍ കല്ലേറും കൈയ്യാങ്കളിയും

സ്വാതന്ത്ര്യദിനത്തിന്റെ അന്നു രാവിലെയായിരുന്നു ഇത്. രണ്ടു തവണ ഇത്തരത്തില്‍ കടന്നുകയറ്റ ശ്രമമുണ്ടായെന്നും രണ്ടു സമയത്തും ഇരുഭാഗവും തമ്മില്‍ കൈയാങ്കളിയും കല്ലേറും നടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരു ഭാഗത്തേയും സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×