June 26, 2026 |
Share on

ഫോട്ടോഗ്രാഫറുടെ ക്യാമറ അടിച്ചുമാറ്റി കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊടുത്ത് പെണ്‍ സിംഹം/ വീഡിയോ

‘പെണ്‍ സിംഹം ക്യാമറയില്‍ കടിച്ചുപിടിച്ചു ഓട്ടം തുടങ്ങി. ഓട്ടം നിര്‍ത്തിയത് തന്റെ കുട്ടികളുടെ അടുത്ത്. ‘

ഫോട്ടോഗ്രാഫറുടെ ക്യാമറ അടിച്ചോണ്ട് പോയ സിംഹത്തിന്റെ വീഡിയോ വൈറലാകകുന്നു. ജെന്‍സണ്‍ വോസ്റ്റര്‍ എന്ന ഫോട്ടോഗ്രാഫര്‍ ബോട്‌സ്വാനയിലെ വന്യജീവി സംരക്ഷണ മേഖലയിലുള്ള സിംഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിന് ഇടയില്‍ ക്യാമറ നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍ സിംഹം ക്യാമറയില്‍ കടിച്ചുപിടിച്ചു ഓട്ടം തുടങ്ങി. ഓട്ടം നിര്‍ത്തിയത് തന്റെ കുട്ടികളുടെ അടുത്ത്. ക്യാമറ സിംഹ കുട്ടികള്‍ക്ക് കളിക്കാനായി നീക്കി വച്ച് ലോകം കീഴടക്കിയ മട്ടില്‍ ഒരു നില്‍പ്പ്. ലക്ഷങ്ങളുടെ ക്യാമറയിട്ട് കളിക്കുന്ന സിംഹകുട്ടികളെ കണ്ടപ്പോള്‍ ജെന്‍സണ്‍ കൗതുകം കൊണ്ട് തന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു ക്യാമറ ഉപയോഗിച്ച് രംഗങ്ങള്‍ പകര്‍ത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്തോടെ ശ്രദ്ധനേടുകയായിരുന്നു.

Read Also – ‘ദി മോട്ടോർ സൈക്ലിസ്റ്റ്’ എന്ന കവിതയ്ക്ക് അശ്ലീല പാരഡിയുമായി കവി ആര്‍ സംഗീതയ്ക്ക് നേരെ സൈബര്‍ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

×