UPDATES

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാക്കിയ സുപ്രധാന വിധി അർത്ഥമാക്കുന്നതെന്ത് ?

സെക്ഷൻ 15 എന്താണ് പറയുന്നത്

                       

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും ഡൗൺലോഡ് ചെയ്യാതെ ഇൻറർനെറ്റിലൂടെ കാണുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണത്തിൻ്റെ (പോക്‌സോ) സെക്ഷൻ 15 പ്രകാരമാണ് കോടതി വിധി പ്രസ്താവിച്ചത്. child-pornography

സെക്ഷൻ 15 എന്താണ് പറയുന്നത്

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പങ്കിടുക എന്ന ഉദ്ദേശത്തോടെ സൂക്ഷിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന കുറ്റമാണ് സെക്ഷൻ 15 കൈകാര്യം ചെയ്യുന്നത് കുട്ടികളുടെ പോണോഗ്രഫി ഡിലീറ്റ് ചെയ്യാതിരിക്കുകയും റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ അത് ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നതായി കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

വിധി വ്യക്തമാക്കുന്നതെന്ത് ?

കുട്ടികളുടെ അശ്ലീല സാമഗ്രികൾ ഒരു വ്യക്തി ഇൻറർനെറ്റിലൂടെ കാണുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതും, അത്തരം വസ്തുക്കൾ ഏതെങ്കിലും വിധേന സൂക്ഷിക്കുന്നതും വയ്ക്കുന്നതും ശേഖരിക്കുന്നതും ‘കൈവശം’ വയ്ക്കുന്നതായി കണക്കാക്കും. പോക്‌സോ നിയമം സെക്ഷൻ 15- ൻ്റെ നിബന്ധനകൾ പ്രകാരം, പ്രസ്തുത വ്യക്തി അത്തരം വസ്തുക്കളുടെ കൈകാര്യം ചെയ്താൽ അത് നിയമത്തിന്റെ കീഴിൽ വരുന്നതാണ്.

അബദ്ധത്തിൽ കുട്ടികളുടെ അശ്ലീലത വെളിവാക്കുന്ന ലിങ്ക് തുറന്ന വ്യക്തിക്ക് എന്ത് സംഭവിക്കും?

ഇത്തരം ഒരു കാര്യം സംഭവിച്ചാൽ അത് റിപ്പോർട്ട് ചെയ്യാൻ പ്രസ്തുത വ്യക്തി ബാധ്യസ്ഥനാണ്. അതിനാൽ, കുട്ടികളുടെ അശ്ലീലത വെളിപ്പെടുന്ന ഉള്ളടക്കങ്ങൾ നിശ്ചിതസമയത്തിനകം അടച്ചുവെക്കുന്നതിന് പകരം തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത് പോക്‌സോ നിയമത്തിലെ ‘കൈവശംവെക്കൽ’ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്.

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാതിരിക്കുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് അവ കൈമാറാനുള്ള ഉദ്ദേശ്യമായി കണക്കാക്കാൻ സാധിക്കും. ഇത്തരം വസ്തുക്കൾ കൈവശം വച്ചിട്ടില്ലെങ്കിലും, നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, അത് നിലവിൽ കൈവശമില്ലെങ്കിലും ഉത്തരവാദിത്തമുണ്ടാകും എന്നാണ് ഇതർത്ഥമാക്കുന്നത്.

content summary;  What does the landmark ruling that criminalized viewing and possession of child pornography mean?

Share on

മറ്റുവാര്‍ത്തകള്‍