June 04, 2026 |
Share on

മുന്‍ പ്ലേബോയ് മോഡലും മകനും കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ന്യൂയോര്‍ക്കിലെ ഗോതം ഹോട്ടല്‍ കെട്ടിടത്തിന്റെ 25ാം നിലയിലെ തങ്ങളുടെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നാണ് ഇരുവരും താഴെക്ക് ചാടിയത്

പ്ലേ ബോയ് മാഗസിന്‍ മുന്‍ മോഡലും എഴുവയസ്സുകാരനായ മകനും ന്യൂയോര്‍ക്കില്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. 47 കാരിയായ സ്‌റ്റെഫിന്‍ ആദംസ് മകന്‍ വിന്‍സന്റ് എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ന്യൂയോര്‍ക്കിലെ ഗോതം ഹോട്ടല്‍ കെട്ടിടത്തിന്റെ 25ാം നിലയിലെ തങ്ങളുടെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നാണ് ഇരുവരും താഴെക്ക് ചാടിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ചയാണ് മോഡല്‍ ഹോട്ടലില്‍ മുറിയെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

1992 ലെ പ്ലേബോയ് മാഗസിന്റെ മിസ് നവംബര്‍ ആയിരിന്നു സ്‌റ്റെഫിന്‍. ന്യൂജേഴ്‌സിയില്‍ ജനിച്ച ഇവര്‍ തന്റെ 16ാം വയസ്സിലാണ് മോഡലിങ്ങ് രംഗത്തേക്കെത്തുന്നത്. നിരവധി പ്രമുഖ ബ്രാന്റുകളുടെ മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയയായ ഇവര്‍ ഫെയര്‍ലി ഡിക്കിന്‍സണ്‍ സര്‍വകലാശാല ബിരുദധാരിയാണ്. നിരവധി പുസ്തകങ്ങള്‍ അടക്കം രചിച്ചിട്ടുള്ള സ്‌റ്റെഫിന്‍ 2007 ല്‍ സ്വന്തമായി പ്രസിദ്ധീകരണ കമ്പനിയും ആരംഭിച്ചു.

മോഡലിങ്ങിന്റെ ആരംഭസമയത്ത് ഇറ്റാലിയന്‍ വ്യവസായിയെ സ്റ്റെഫിന്‍ വിവാഹം ചെയ്‌തെങ്കിലും 2003ല്‍ വിവാഹമോചനം നേടിയിരുന്നു. പിന്നീട് 2009ല്‍ ന്യൂയോര്‍ക്കിലെ ഡോക്ടറെ വിവാഹം ചെയ്ത സ്‌റ്റെഫിന്‍ മോഡലിങ്ങ് രംഗത്തോട് വിട പറഞ്ഞ് സ്വകാര്യ ജിവിതം നയിച്ചു വരികയായിരുന്നു.

കൂടുതല്‍ വായിക്കാം: www.mirror.co.uk

 

Leave a Reply

Your email address will not be published. Required fields are marked *

×