Continue reading “റിയോയില്‍ തോറ്റ യോഗേശ്വറിന് ലണ്ടനില്‍ നിന്ന് വെള്ളി”

" /> Continue reading “റിയോയില്‍ തോറ്റ യോഗേശ്വറിന് ലണ്ടനില്‍ നിന്ന് വെള്ളി”

"> Continue reading “റിയോയില്‍ തോറ്റ യോഗേശ്വറിന് ലണ്ടനില്‍ നിന്ന് വെള്ളി”

">

UPDATES

കായികം

റിയോയില്‍ തോറ്റ യോഗേശ്വറിന് ലണ്ടനില്‍ നിന്ന് വെള്ളി

Avatar

                       

അഴിമുഖം പ്രതിനിധി

ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ വെള്ളിയായി. 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് യോഗേശ്വറിലൂടെ ഒരു വെള്ളി മെഡല്‍ കൂടി ഇന്ത്യയിലെത്തുന്നത്. 

ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചതായി വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി സ്ഥിരീകരിച്ചു. ലണ്ടന്‍ ഒളിമ്പികിസിലെ വെങ്കല മെഡല്‍ വെള്ളിയായി ഉയര്‍ത്തപ്പെട്ട വിവരം യോഗേശ്വറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നാലു തവണ ലോകചാംമ്പ്യനും രണ്ടു തവണ ഒളിംമ്പിക് ചാമ്പ്യനുമായ ബെസിക് കുദുകോവ് റഷ്യയില്‍ 2103ലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. റിയോ ഒളിമ്പിക്‌സ് മുന്നോടിയായാണ് രാജ്യന്തര ഒളിമ്പിക്‌സ് കമ്മറ്റി ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സമയത്ത് ശേഖരിച്ച സാമ്പിളുകള്‍ നാലു വര്‍ഷത്തിനു ശേഷം വീണ്ടും ഉത്തേക പരിശോധന നടത്തിയത്.

വാര്‍ത്ത ശരിയാണെന്നും എന്നാല്‍ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തു നില്‍ക്കുകയാണ് എന്നും ഇന്ത്യന്‍ റെസ്ലിംഗ് ഫെഡെറേഷന്‍ പറഞ്ഞു. 

റിയോ ഒളിമ്പിക്‌സില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍