February 14, 2025 |
Avatar
അമർനാഥ്‌
Share on

ഒരു കാവ്യ പുസ്തകം

ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ജീവിതകഥാ ഡോക്യുമെന്ററി വരുന്നു

ഗായകന്‍ ജയചന്ദ്രന്റെ ജീവിത കഥ പകര്‍ത്തിയ സംവിധായകന്‍ രാജേന്ദ്രവര്‍മ്മന്‍ രണ്ട് ദിവസം മുന്‍പാണ് ഗായകനുമായി സംസാരിച്ച് ഡോക്യുമെന്ററി തൃശൂരില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. തന്റെ ജയേട്ടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല സംവിധായകന്‍ രാജേന്ദ്രവര്‍മ്മന്.a documentary on the life of singer P Jayachandran is coming   

രാജേന്ദ്രവര്‍മ്മന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. മനസ്സിലെ ആഘാതവും. രണ്ട് ദിവസം മുന്‍പാണ് താന്‍ സംവിധാനം ചെയ്യുന്ന ഭാവഗായകനായ പി. ജയചന്ദ്രന്റെ സംഗീത ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ‘ഒരു കാവ്യ പുസ്തകം’ തൃശൂരില്‍ ഒരു തിയേറ്ററില്‍ സ്‌കീനിങ്ങ് ചെയ്യുന്നത് സംബന്ധിച്ച് ജയചന്ദ്രനുമായ സംസാരിച്ചത്. ഒപ്പം ഡോക്യുമെന്ററി നിര്‍മ്മാതാവും ഇരിഞ്ഞാലക്കുടക്കാരനും ഷാര്‍ജയില്‍ ബിസിനസ്സുകാരനുമായ തോട്ടപ്പള്ളി വേണുഗോപാലമേനോനും ഉണ്ടായിരുന്നു.

p jayachandran

ഡോക്യുമെന്ററി ഷൂട്ടിനിടെ

‘ജയേട്ടന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ഉടന്‍ പ്രദര്‍ശിപ്പിക്കാനുള്ള കാര്യങ്ങള്‍ ജയേട്ടനുമായി സംസാരിച്ച് തീയതി തീരുമാനിക്കാന്‍ ധാരണയായതാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹം പെട്ടെന്ന് – പോയത്. വിശ്വസിക്കാനാവുന്നില്ല’ സംവിധായകന്‍ രാജേന്ദ്രവര്‍മ്മന്‍ ഇടര്‍ച്ചയോടെ പറഞ്ഞു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ രാജേന്ദ്ര വര്‍മ്മന്‍ ഒരു വര്‍ഷം മുന്‍പാണ് ‘ഒരു കാവ്യ പുസ്തകം’ എന്ന ജയചന്ദ്രനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. രചനയും അദ്ദേഹം തന്നെയാണ്. മുംബൈ ചലചിത്ര രംഗത്തായിരുന്ന രാജേന്ദ്രവര്‍മ്മന്‍ ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ്, അഞ്ച് പതിറ്റാണ്ടായി മലയാള ചലചിത്ര ഗാനങ്ങള്‍ തന്റെ മാസ്മരിക ശബ്ദത്തില്‍ ആലപിക്കുന്ന ഭാവഗായകനായ പി. ജയചന്ദ്രന്റെ സംഗീത ജീവിതത്തെ കുറിച്ച് ‘ഒരു കാവ്യ പുസ്തകം’ എന്ന് പേരിട്ട 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ചേന്ദമംഗലത്തെ പാലിയം തറവാട്, കൊടുങ്ങല്ലൂര്‍ ചിറ്റൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളില്‍ ഒരു വര്‍ഷമായി നടന്ന ചിത്രീകരണം പൂര്‍ത്തിയായി ഫൈനല്‍ മിക്‌സിങ്ങും കഴിഞ്ഞു.

p Jayachandran

ഷൂട്ടിങ്ങിനിടെ പി ജയചന്ദ്രന്‍

ഇന്ന് ഇന്ത്യയില്‍ തന്നെ ചലച്ചിത്ര ഗാനരംഗത്ത് ഏറ്റവും മുതിര്‍ന്ന, ഇപ്പോഴും സജീവമായിരുന്ന പിന്നണി ഗായകനായ ജയചന്ദ്രനെ കുറിച്ച് മലയാള, തമിഴ് ചലചിത്ര രംഗത്തെ പ്രമുഖ സംഗീത സംവിധായകര്‍, ഗായകര്‍, ഗാനരചയിതാക്കള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ എന്നിവര്‍ ഇതില്‍ സംസാരിക്കുന്നു. ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന മലയാള ചലചിത്ര സംഗീതചരിത്രം കൂടിയായ ‘ഒരു കാവ്യ പുസ്തകം’ വിവിധ ഡോക്യുമെന്ററി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി.  2021 ല്‍ ‘കൊടുങ്ങല്ലൂര്‍ ഭരണി’ യെന്ന ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നന്ദകുമാര്‍ മേനോനാണ് ഇതിന്റെ ഛായാഗ്രാഹകന്‍. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച നന്ദകുമാര്‍ ഖത്തര്‍ ടെലിവിഷനില്‍ മുഖ്യ ഛായാഗ്രാഹകനായിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റ് ഫാക്കല്‍റ്റിയായ നാരായണന്‍ അമ്മന്നൂരാണ് ഡോക്യുമെന്ററി എഡിറ്റര്‍. തമിഴ് – മലയാള ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച അരുണ്‍ രാമവര്‍മയാണ് സൗണ്ട് ഡിസൈനര്‍. ഷാര്‍ജയിലെ വ്യവസായിയായ തോട്ടാപ്പള്ളി വേണുഗോപാല മേനോനാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം.

P Jayachandran- documentary

പി. ജയചന്ദ്രൻ ഡോക്യുമെൻ്ററി സംവിധായകൻ രാജേന്ദ്ര വർമ്മനോടൊപ്പം

ഉടനെ പ്രദര്‍ശിപ്പിക്കുന്ന ‘ഒരു കാവ്യ പുസ്തകം’ത്തെക്കുറിച്ച് സംവിധായകന്‍ രാജേന്ദ്ര വര്‍മ്മന്‍ സംസാരിക്കുന്നു:

”ചലച്ചിത്രസംഗീതം ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ശൈലിയിലാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. ജയേട്ടന്‍ ആദ്യ പാടിയ പാട്ട്, ആദ്യം ഹിറ്റായ പാട്ട് – മുതല്‍ അദ്ദേഹം പാടിയ ഏറ്റവും പുതിയ ഗാനത്തെക്കുറിച്ച് വരെ സംസാരിക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ടായി അദ്ദേഹത്തിന്റെ കൂടെ സഹകരിച്ച ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, തുടങ്ങിയവരെ കുറിച്ച് ജയേട്ടന്‍ പറയുന്നു. ഓരോത്തരുടേയും ശൈലികള്‍, രീതികള്‍ എന്നിവ അദ്ദേഹം പാട്ടുകള്‍ പാടി വിശദമാക്കുന്നുണ്ട്. പ്രത്യേകിച്ചും ‘കല്ലോലിനി, കരിമുകില്‍ കാട്ടിലെ, സ്വര്‍ണഗോപുര നര്‍ത്തകി ശില്‍പ്പം തുടങ്ങിയവ തൊട്ട് പുതിയ ഗാനങ്ങള്‍ വരെ, തന്റെ ‘പ്രശസ്ത ഹിറ്റുകള്‍ പാടിത്തന്നു. വളരെ രസകരമായ രീതിയില്‍ അദ്ദേഹം പറഞ്ഞത് മലയാള സിനിമാ സംഗീതചരിത്രം കൂടിയാണ്.”

ഷൂട്ട് തുടങ്ങുമ്പോള്‍ പരുക്കനായി തോന്നുന്ന ജയേട്ടന്‍ സംഗീതത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ നിറുത്താതെ സംസാരിക്കും. യേശുദാസിന്റെ പാട്ടുകള്‍, ജാനകിയമ്മയുടെ പാട്ടുകള്‍, സുശീലാമ്മയുടെ പാട്ടുകള്‍, റാഫി സാഹേബ് മന്നാഡെ, തുടങ്ങിയവരെക്കുറിച്ച് വാചാലനാകാം. അതുവരെ തോന്നിയ പരുക്കന്‍ ഭാവവും അകല്‍ച്ചയുമൊക്കെ അപ്രതൃക്ഷമാകും. സന്തോഷത്തോടെ അദ്ദേഹം ഇവരുടെയെല്ലാം ഗാനങ്ങള്‍ പറയുന്നു, പാടുന്നു. സംഗീതം വന്നാല്‍ എല്ലാം മറക്കുന്ന ഒരാളായി മാറുന്നതാണ് ജയേട്ടന്റെ പ്രത്യേകതയായി എനിക്ക് തോന്നിയത്.

P Jayachandran

ഡോക്യുമെന്ററി ഷൂട്ടിനിടെ

രാവിലെ ഷൂട്ടിന് വരുമ്പോള്‍ തന്നെ ജയേട്ടന്‍ പറയും നമുക്ക് ഇന്ന് വേഗം തീര്‍ക്കണം എനിക്ക് പെട്ടെന്ന് പോകണം. പക്ഷേ, തുടങ്ങിയാല്‍ ഉച്ചവരെ മതിമറന്ന് സംഗീതജ്ഞരെ കുറിച്ച് സംസാരിക്കും. ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയവരെക്കുറിച്ച് തന്റെ അനുഭവം പറയും. ഉച്ചയൂണിന് സമയമായി എന്ന് ഞങ്ങള്‍ പറയുമ്പോഴാണ് അദ്ദേഹം നിറുത്തുക. ഷൂട്ട് സമയത്ത് പാടുന്ന പാട്ടുകളെല്ലാം തന്നെ അവിടെയുള്ളവരെല്ലാം നന്നായി ആസ്വദിച്ചിരുന്നു.
അദ്ദേത്തിന്റെ വാക്കുകളില്‍ അത്ഭുതപ്പെടുത്തിയ സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജാണ്. ജയേട്ടന്റെ പിതാവിനും പ്രിയങ്കരനായ സംഗീത സംവിധായകനായിരുന്നു ബാബുക്ക. ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞന്‍ എന്നാണ് എം.എസ് വിശ്വനാഥനെ ജയേട്ടന്‍ വിശേഷിപ്പിച്ചത്. എത്ര പാട്ടുകള്‍ താന്‍ ചെയ്തിട്ടുണ്ട് എന്ന് പോലും അറിയാത്ത എം.എസ്. വി. ഗായകരില്‍ റാഫി സാഹേബ് – തന്നെ ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ഗായകന്‍ എന്നാണ് ജയേട്ടന്‍ പറയുന്നത്.

P Jayachandran

പി ജയചന്ദ്രന്‍

നാല്‍പ്പതോളം ഗാനങ്ങള്‍ ജയേട്ടന്‍ പാടി റെക്കോര്‍ഡ് ചെയ്തത് സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. അതേക്കുറിച്ച് അദ്ദേഹം വലിയ പരാതിയോ പരിഭവമോ പ്രകടിപ്പിച്ചില്ല. ഞാന്‍ പാടുന്നു. ബാക്കി അറിയേണ്ട കാര്യമില്ലെന്ന രീതി. ജയേട്ടന്റെ അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ കേശവന്‍ നമ്പൂതിരി സാര്‍ കഴിഞ്ഞവര്‍ഷം നമ്മെ വിട്ടുപോയി. ‘പുഷ്പാഞ്ജലി’ എന്ന ഏറെ ‘പ്രശസ്തമായ ജയചന്ദ്രന്‍ പാടിയ ഭക്തിഗാനങ്ങളുടെ സംഗീത സംവിധായകനാണ് അദ്ദേഹം. ജയേട്ടനുമായി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ വിദ്യാധരന്‍ മാസ്റ്റര്‍ ജയേട്ടന്റെ സംഭാവനകളെക്കുറിച്ച് ഇതില്‍ പറയുന്നു. കാവ്യപുസ്തകം ഉടനെ പ്രദര്‍ശനത്തിനെത്തിക്കണമെന്നാണ് വിചാരിക്കുന്നത്.a documentary on the life of singer P Jayachandran is coming   

Content Summary: a documentary on the life of singer P Jayachandran is coming

P Jayachandran Singer latest news Malayalam singer documentary is coming 

×